പുലിയില കൊച്ചുമണ്ടയ്ക്കാട് ക്ഷേത്രത്തിൽമീനരോഹിണി ഉത്സവത്തിന് നാളെ കൊടിയേറും

11:02 PM Mar 21, 2017 | Deepika.com
കുണ്ടറ: പുലിയില കൊച്ചുമണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മീനരോഹിണി ഉത്സവത്തിന് നാളെ കൊടിയേറും. രാത്രി ഏഴിന് തൃക്കൊടിയേറ്റിന് പട്ടത്താനം തടത്തിൽ മഠം റ്റി.കെ. ചന്ദ്രശേഖരൻ തന്ത്രികൾ മുക്യകാർമികത്വവും ക്ഷേത്രം മേൽശാന്തി കരുനാഗപ്പള്ളി ഗോപാലശേരി രത്നേഷ് സഹകാർമികത്വവും വഹിക്കും.

തുടർന്ന് രാത്രി 7.30ന് തോറ്റംപാട്ട്, എട്ടിന് അത്താഴപൂജ എന്നിവ നടക്കും. 24ന് രാത്രി ഒമ്പതിന് കുണ്ടറ വേണുജി നയിക്കുന്ന ധ്യാനലീലയും ഗാനാർച്ചനയും നടക്കും. 25ന് രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും തോറ്റംപാട്ട്, രാത്രി ഒമ്പതിന് ഉമാസംഹിത കാക്കാരശിനാടകം, 26ന് രാത്രി ഒമ്പതിന് നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും.

27ന് രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും തോറ്റംപാട്ട്, രാത്രി 8.30ന് അത്താഴപൂജ, 28ന് രാത്രി 7.30ന് കളമെഴുത്തുംപാട്ടും, 29ന് രാത്രി എട്ടിന് അത്താഴപൂജ, 30ന് രാത്രി ഒമ്പതിന് മാജിക് ഷോ,. 31ന് രാത്രി ഒമ്പതിന് നാടകം അരയന്നങ്ങളുടെ താരാട്ട്, 12ന് പള്ളിവേട്ട, തുടർന്ന് പള്ളിയുറക്കം, ഏപ്രിൽ ഒന്നിന് വൈകുന്നേരം നാലിന് കെട്ടുകാഴ്ച, അഞ്ചിന് ഭക്‌തിഗാനമേള, രാത്രി 7.30ന് ദീപാരാധന, 8.30ന് ആറാട്ടും വിളക്കും, പത്തിന് തൃക്കൊടിയിറക്ക്. 10.30ന് നാടൻപാട്ടുകൾ, തുടർന്ന് ഗുരുതി, നട അടയ്ക്കൽ.പത്രസമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റിനുവേണ്ടി പ്രസിഡന്റ് പി. ശിവദാസൻ, വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, സെക്രട്ടറി എസ്. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.