പഠനക്ലാസ് നടത്തി

10:49 PM Mar 21, 2017 | Deepika.com
ഭരണിക്കാവ്: ഓൾകേരളാ ടെയ്ലേഴ്സ് അസോസിയേഷൻ കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പ്രഫ.ഗംഗപ്രസാദ് ലൈബ്രറി ഹാളിൽ എസ്എച്ച്ജി പഠനക്ലാസ് സംഘടിപ്പിച്ചു.ഏരിയാ പ്രസിഡന്റ് കാരാവിള ജി.കെ.പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ ക്ലാസിൽ ഏരിയാ സെക്രട്ടറി എം.സരസ്വതി അമ്മാൾ, നെൽസൺ, കമലാഭായി എന്നിവർ പ്രസംഗിച്ചു.