പ്ലസ്ടു വിദ്യർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ പ്ലസ്ടു വിദ്യർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
01:39 AM Feb 19, 2017 | Deepika.com
കരുനാഗപ്പള്ളി: വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ പ്ലസ്ടു വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ മുഴങ്ങോടി അരുവിപ്പുറം വീട്ടിൽ മോഹനൻപിള്ള-ലത ദന്പതികളുടെ മകൾ മേഘ(17)ആണ് മരിച്ചത്. ആലപ്പാട് കുഴിത്തുറ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മേഘയെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് ലത പുറത്തുപോയതിനു പിന്നാലെ വീട്ടിൽ നിന്നും ശബ്ദംകേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കിടപ്പു മുറിയിലെ കട്ടിലിൽ മേഘ തീപ്പൊള്ളലേറ്റ നിലയിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു. സമീപത്ത് നിന്നും മേഖയുടെ മൊബൈൽഫോണ്‍ പോലീസിനു ലഭിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മേഘയുടെ ഗൾഫിലായിരുന്ന പിതാവ് മോഹനൻപിള്ള നാട്ടിലെത്തിയ ശേഷം ഏതാനം ദിവസം മുൻപാണ് മടങ്ങിപോയത്. സഹോദരി ദേവൂ.