പോലീസ് പിടികൂടി

12:18 AM Feb 19, 2017 | Deepika.com
കൊല്ലം: കോളേജ് വിദ്യാർഥിനികൾ പോകുന്ന വഴിയിൽ സ്‌ഥിരമായി അശ്ലീല പ്രദർശനം നടത്തിവന്നയാളെ കൊല്ലം ഈസ്റ്റ് പോലീസും പിങ്ക് ബീറ്റും ചേർന്ന് കസ്റ്റഡിയിലെടുത്തു. ആദിച്ചനല്ലൂർ വെളിച്ചിക്കാല വടകോട് വിളവീട്ടിൽ പ്രിൻസ് മാത്യു(25) ആണ് അറസ്റ്റിലായത്. എൻജിനീയറിംഗ് ബിരുദം നേടിയശേഷം ഗൾഫിലായിരുന്ന ഇയാൾ നാട്ടിലെത്തിയ ശേഷം സ്‌ഥിരമായി കൊല്ലത്തെത്തി വിവിധ കോളേജുകളും ഹൈസ്കൂളുകളും കേന്ദ്രീകരിച്ച് പെൺകുട്ടികൾ വരുന്ന വഴിയിൽ അശ്ലീലപ്രദർശനം നടത്തുന്നത് പതിവായിരുന്നു.