ലൂർദ്പുരം മരിയൻ തീർഥാടനം: എട്ടാം തിരുനാൾ ഇന്ന്

12:18 AM Feb 19, 2017 | Deepika.com
ചവറ സൗത്ത്: ലൂർദ്പുരം ലൂർദ്മാതാ ദൈവാലയത്തിലേയ്ക്കുള്ള മരിയൻ തീർഥാടനത്തിന്റെ എട്ടാം തിരുനാൾ ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. ഇടവക വികാരി ഫാ.ലാസർ എസ്.പട്ടകടവ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.

സമൂഹബലിക്ക് മോൺ.ഫെർഡിനാന്റ് കായാവിൽ മുഖ്യാതിഥി ആയിരിക്കും. തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തെ തുടർന്ന് 2018– ലെ പ്രസിദേന്തിമാർ മാതൃസന്നിധിയിൽ പുഷ്പാർച്ചന നടത്തും. കൊല്ലം രൂപതാ സിഎൽസി അംഗങ്ങളുടെ മരിയൻ ഗീതിയോടെ എട്ടാമിടം സമാപിക്കുമെന്ന് ഇടവക വികാരി അറിയിച്ചു.