കടയടപ്പിൽ പങ്കെടുക്കില്ല

12:18 AM Feb 19, 2017 | Deepika.com
കൊല്ലം: ചില സംഘടനകൾ 20ന് നടത്തുന്ന കടയടപ്പ് സമരത്തിൽ കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് വർക്കേഴ്സ് ഫെഡറേഷൻ–കെടിയുസി പങ്കെടുക്കില്ലെന്ന് സംസ്‌ഥാന പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് അറിയിച്ചു. അടിക്കടി റേഷൻ കടകൾ അടച്ച് നടത്തുന്ന സമരത്തിൽ നിന്ന് ബന്ധപ്പെട്ട സംഘടനകൾ പിന്മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.