ലോഗോ പ്രകാശനം ഇന്ന്

12:18 AM Feb 19, 2017 | Deepika.com
കൊല്ലം: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സിന്റെ ദക്ഷിണേന്ത്യൻ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ന് കൊല്ലം ആശ്രാമം ഐഎംഎ ഹാളിൽ നടക്കും. രാവിലെ പത്തിന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ലോഗോ പ്രകാശനം നിർവഹിക്കും. അക്കാഡമി കേരള ഘടകം പ്രസിഡന്റ് എം.എൻ.വെങ്കടേശ്വരൻ ഏറ്റുവാങ്ങും. കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ.ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. ഡോ.രാജേന്ദ്രപ്രസാദ്, ഡോ.എ.റിയാസ്, ഡോ.ഗോപി മോഹൻ, ഡോ.ബിധു പിള്ള എന്നിവർ പ്രസംഗിക്കും.

അക്കാഡമി ദക്ഷിണേന്ത്യൻ സമ്മേളനം നവംബർ മൂന്നുമുതൽ അഞ്ചുവരെ കൊല്ലം തേവള്ളി ഹോട്ടൽ റാവീസിലാണ് നടക്കുക. കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ശിശുചികിത്സാ രംഗത്തെ നൂതനാശയങ്ങളും സാധ്യതകളും സമ്മേളനം ചർച്ച ചെയ്യും.