കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ ഗുണനിലവാരമില്ലാത്തതെങ്കിൽ സ്വീകരിക്കില്ല: മന്ത്രി

12:18 AM Feb 19, 2017 | Deepika.com
പുനലൂർ : കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണനിലവാരം ഇല്ലാത്തത് ആണെങ്കിൽ സ്വീകരിക്കില്ലെന്ന് മന്ത്രി പി. തിലോത്തമൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ ഭദ്രതാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പുനലൂർ വെയർ ഹൗസ് പരിശോധന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗോഡൗണിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി.

കുറ്റമറ്റ രീതിയിൽ റേഷൻ സാധനങ്ങൾ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതിയെന്നും അഴിമതി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. അർഹരായവർക്ക് സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്‌ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.