ജില്ലയിൽ കൈവല്യ പദ്ധതി തുടങ്ങി

12:18 AM Feb 19, 2017 | Deepika.com
കൊല്ലം: ഭിന്നശേഷിയുള്ള തൊഴിലന്വേഷകരുടെ സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതിയായ കൈവല്യക്ക് തുടക്കമായി. സി എസ് ഐ ബാലഭവനിൽ നടന്ന ചടങ്ങിൽ എം നൗഷാദ് എം എൽ എ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജീവിത വിജയത്തിന് ആത്മവിശ്വാസംഅനിവാര്യമാണെന്ന് എം എൽ എ പറഞ്ഞു.

പുതിയതൊഴിൽമേഖലകൾകണ്ടെത്തുന്നതിനുംസ്വയംസംരംഭങ്ങൾ ആരംഭിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് കഴിയണം. അഭിരുചികളും തൊഴിലിന്റെ അനുയോജ്യതയും വികസിപ്പിക്കാൻ നൈപുണ്യ പരിശീലനങ്ങൾക്ക്സാധിക്കണമെന്നും എം എൽ എഅഭിപ്രായപ്പെട്ടു.

കൈവല്യ പദ്ധതിയുടെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽഭിന്നശേഷിക്കാരുടെ ഡാറ്റാ ബാങ്ക് തയാറാക്കും. വിദ്യാഭ്യാസതൊഴിൽ മാർഗനിർദേശങ്ങൾ, മത്സര പരീക്ഷകൾക്കുള്ള പരിശീലനം, നൈപുണ്യ പരിശീലനം എന്നിവ കൈവല്യയുടെ ഭാഗമായി നടത്തും.

21 നും 55 നും ഇടയിൽ പ്രായമുള്ള കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയാത്തഭിന്നശേഷിക്കാർക്കായി സ്വയംതൊഴിൽ വായ്പാ സഹായവും ലഭിക്കും. സ്വന്തമായി സംരംഭം നടത്താൻ കഴിയാത്തവിധംഅംഗപരിമിതിയുള്ളവർക്ക് ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി വായ്പകൾ അനുവദിക്കും.

ഭിന്നശേഷിഉദ്യോഗാർഥികൾക്കായി സി എസ് ഐ ബാലഭവനിൽ ആരംഭിച്ച പരിശീലന പരിപാടി 24 ദിവസം നീണ്ടുനിൽക്കും. ഉദ്ഘാടന ചടങ്ങിൽ സബ് റീജിയണൽ എംപ്ലോയിമെന്റ് ഓഫീസർ എ എം നസീർ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ്, സി എസ് ഐ ബാലഭവൻ സൂപ്രണ്ട് കെ ജെ തോമസ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കെ ബെയ്സിൽ ജോസഫ്, അനിൽ റോയി, ആർ അഗിൽ തുടങ്ങിയവർ പ്രസംഗിച്ചു.