വെണ്ടാറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

12:18 AM Feb 19, 2017 | Deepika.com
കൊട്ടാരക്കര: വെണ്ടാർ പബ്ലിക് ലൈബ്രററിയുടെയും കൊട്ടാരക്കര നാഥൻ മെഡിക്കൽ സെന്ററിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും. നാളെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വെണ്ടാർ എൻഎസ്എസ് എൽ.പി. എസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ക്ലിനിക്കൽ പരിശോധനയും, വിദഗ്ധ പരിശോധനയും, തുടർ ചികിത്സകളും ലഭ്യമാക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9847185141, 9747700990 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.