വൈക്കോൽ കയറ്റിയ ലോറി കത്തിനശിച്ചു്

12:35 AM Feb 15, 2017 | Deepika.com
തെന്മല: തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് വൈക്കോൽ കയറ്റിവന്ന ലോറി കത്തിനശിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ രണ്ടിന് ആര്യങ്കാവ് സംയുക്‌ത ചെക്കുപോസ്റ്റിന് സമീപമാണ് വൈക്കേൽ ലോറിക്ക് തീപിടിച്ചത്.

തീപടരുന്നത് കണ്ട മറ്റ് ലോറി ജീവനക്കാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പുനലൂരിൽനിന്നും ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീകെടുത്തിയത്. അപ്പോഴേക്കും ലോറി പൂർണമായും കത്തി നശിച്ചിരുന്നു.

ചെക്കുപോസ്റ്റിൽ അതിർത്തി കടക്കാനുള്ള പാസ് പതിക്കാനായി ജീവനക്കാർ പോയനേരത്താണ് ലോറിക്ക് തീപിടിച്ചത്. ഇലക്ട്രിക് ഷോക്കാണോ അതോ അട്ടിമറിയാണോ എന്നുള്ള അന്വേഷണം നടന്നുവരികയാണ്. കൊല്ലം സ്വദേശിയുടെതാണ് ലോറി.