പീഡാനുഭവ ധ്യാനം27മുതൽ കൊല്ലത്ത്

12:35 AM Feb 15, 2017 | Deepika.com
കൊല്ലം: തുയ്യം കൈകെട്ടി ഈശോ തീർഥാലയത്തിലെ നോമ്പ് ആചരണത്തിന്റെ ഒരുക്കമായി 27മുതൽ മാർച്ച് ഒന്നുവരെ ബ്രദർ തോമസ് പോളും സംഘവും നയിക്കുന്ന പീഡാനുഭവ ധ്യാനം നടക്കും.കൊല്ലം രൂപതയിലെ ഹവിയർ ദൈവശാസ്ത്ര പഠിതാക്കളുടെ നേതൃത്വത്തിൽ നടത്തുന്ന ധ്യാനത്തിൽ രൂപതാ എപ്പിസ്കോപ്പൽ വികാരി റവ.ഡോ.ബൈജു ജൂലിയാൻ, രൂപതാ ചാൻസലർ റവ.ഡോ.ഷാജി ജർമൻ എന്നിവർ പ്രസംഗിക്കും.