അരമനയുടെ കൂദാശയും ഉദ്ഘാടനവും നടത്തി

12:34 AM Feb 15, 2017 | Deepika.com
പുനലൂർ: മലങ്കര ഓർത്തഡോക്സ് സഭ പുനലൂർ കൊട്ടാരക്കര ഭദ്രാസനത്തിന്റെ ആസ്‌ഥാന മന്ദിരമായ ഗ്രിഗോറിയൻ അരമനയുടെ കൂദാശയും ഉദ്ഘാടനവും നൂറ് കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൻ നടന്നു. കൂദാശ ചടങ്ങുകൾക്ക് ശേഷം നടന്ന പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.

പുനലൂർ കൊട്ടാരക്കര ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അത്താനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സഭയുടെ കാരുണ്യ സ്പർശം പദ്ധതി വനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി, ബിബി എസ്റ്റേറ്റ് ഡയറക്ടർ പ്രസാദ് ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.