കി​ണ​റ്റി​ൽ ചാ​ടി യുവതി മ​രി​ച്ചു

10:24 PM Feb 13, 2017 | Deepika.com
ചാ​ത്ത​ന്നൂ​ർ: വീ​ടി​നു മു​ന്നി​ലെ കി​ണ​റ്റി​ൽ ചാ​ടി യു​വ​തി മ​രി​ച്ചു. കൊ​ട്ടി​യം ആ​ന​ക്കു​ഴി​ക​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ സാ​ദി​ഖി​ന്‍റെ ഭാ​ര്യ സ​ജി​ന (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കൊ​ട്ടി​യം പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ല്ല​ത്തു നി​ന്നും സ്ഥ​ല​ത്തെ​ത്തി​യ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ത​ഹ​സീ​ൽ​ദാ​ർ സോ​മ​സു​ന്ദ​ര​ൻ പി​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. മൂ​ന്നു വ​യ​സു​ള്ള മ​ക​ൻ ബി​ലാ​ൽ. കൊ​ട്ടി​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.