ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

08:38 PM Feb 13, 2017 | Deepika.com
കുളത്തൂപ്പുഴ: ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെതുടർന്ന് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശികളായ അനിൽകുമാർ, അനസ് എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. രണ്ടു ദിവസം മുമ്പ് ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധയോഗവും ബിജെപി നടത്തി. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. സ്‌ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.