അഡ്മിനിസ്ട്രേറ്റീവ്സർവീസ് രൂപീകരിക്കണം

08:38 PM Feb 13, 2017 | Deepika.com
കൊല്ലം: സെക്രട്ടറിയേറ്റ് ഉൾപ്പെടെ സംസ്‌ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളെയും ഉൾപ്പെടുത്തി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

എഫ്എസ്ഇറ്റിഎഫ് ജനറൽ കൺവീനർ ജെയ്സൺ മാന്തോട്ടം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ജെ.മാത്യൂസ് ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. എം. മോഹനൻപിള്ള, പി. കെ. മാത്യു, സാബു ജോൺ, പി.ടി. ജേക്കബ്, എസ്.കെ. ജോയി എന്നിവർ പ്രസംഗിച്ചു.