അമ്മയെയും മകളെയും ആക്രമിച്ച കേസിൽ അയൽവാസി റിമാന്റിൽ

08:38 PM Feb 13, 2017 | Deepika.com
ചവറ: അമ്മയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അയൽവാസി റിമാന്റിൽ. ചവറ കല്ലേകുളം അംബേദ്ക്കർ കോളനിയിൽ രാജനെ (57) യാണ് ചവറ എസ് ഐ ജയകുമാർ അറസ്റ്റ് ചെയ്ത്

ചവറ പുതുക്കാട് സ്വദേശി രാധ (52) മകൾ ദീപ (37) എന്നിവരെയാണ് അയൽവാസിയായ രാജൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ രാജൻ ഇരുവരെയും വെട്ടുകത്തിക്ക് വെട്ടുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ഇയാളെ ദീപ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് വീട്ടിൽ പോയി ആയുധവുമായെത്തി അക്രമിക്കുകയായിരുന്നു. രാധയ്ക്ക് തലയ്ക്കും ദീപയ്ക്ക് തോളിനുമാണ് പരിക്കേറ്റത്. ഇരുവരും നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയില തേടിയിരുന്നു. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.