പട്ടാഴി പൊങ്കാല 12ന്;ഒരുക്കങ്ങൾ പൂർത്തിയായി

11:31 PM Feb 09, 2017 | Deepika.com
പത്തനാപുരം: ചിരപുരാതനമായ പട്ടാഴി ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 12 ന് നടക്കും. ഇന്റലിജൻസ് ഡിഐജി ഐ ബി റാണി ഭദ്രദീപം തെളിയിക്കും.

വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ പൊങ്കാലയ്ക്കായി ഒരുക്കിയിട്ടുള്ളത്. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, അടൂർ സ്റ്റാന്റുകളിൽ നിന്നും കെ എസ് ആർ ടി സി സ്പെഷൽ സർവീസും നടത്തും. ദേവസ്വം ബോർഡ് അംഗം കെ രാഘവൻ നിവേദ്യത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

കൊല്ലം റൂറൽ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രൻ ആദ്യപ്രസാദം ഏറ്റുവാങ്ങും. ഇതുവരെ പതിനായിരത്തോളം രജിസ്ട്രേഷൻ പൂർത്തിയായതായി ഭാരവാഹികളായ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ഏ ആർ അരുൺ, സെക്രട്ടറി കെ ആർ കർമ്മചന്ദ്രൻ പിള്ള, പി ബി ഹരിദാസ്, ബി എസ് ശ്രീകുമാർ എന്നിവർ അറിയിച്ചു.