കൊല്ലം റെയ്ഞ്ച്സമ്മേളനം നാളെ

11:31 PM Feb 09, 2017 | Deepika.com
കൊല്ലം: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കൊല്ലം റെയ്ഞ്ച് സമ്മേളനം നാളെ അയത്തിൽ ജംഗ്ഷനിൽ നടക്കും. രാവിലെ 9.30ന് ഉദ്ഘാടന സെഷനിൽ സിദ്ദിഖ് മിസ്ബാഹി കാമിൽ സഖാഫി, മലപ്പുറം കെ.പി.എച്ച് തങ്ങൾ എന്നിവർ പ്രസംഗിക്കും.

വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം ഇസുദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. ഉമയനല്ലൂർ ഷാജഹാൻ സഖാഫി അധ്യക്ഷത വഹിക്കും. ഡോ.പി.എ.മുഹമ്മദ്കുഞ്ഞ് സഖാഫി പ്രമേയാവതരണം നടത്തും. ഇലവന്തിക്കുളം ബഷീർ മുസലിയാർ, നുജുമുദീൻ അമാനി, അബ്ദുൾ സമദ് മുസലിയാർ, എ.ആർ.അബ്ദുൾ ജലീൽ മുസലിയാർ, ഇ.ജാഫർ, ചാണിക്കൽ അൻവറുദീൻ, അൻസർ സഖാഫി, ആശിഖ് തങ്ങൾ, നിസാർ സഖാഫി തുടങ്ങിയവർ പ്രസംഗിക്കും.