സംസ്‌ഥാന ബോക്സിംഗ്ചാമ്പ്യൻഷിപ്പ് കൊല്ലത്ത്

11:31 PM Feb 09, 2017 | Deepika.com
കൊല്ലം: സംസ്‌ഥാന ജൂനിയർ പുരുഷ–വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നാളെയും മറ്റന്നാളും കൊല്ലം വൈഎംസിഎയിലെ ഫ്ളഡ്ലിറ്റ് ബോക്സിംഗ് റിംഗിൽ നടക്കും.

14 ജില്ലകളിൽ നിന്നായി 250 ബോക്സർമാർ പങ്കെടുക്കും. 2000–2002 വർഷങ്ങളിൽ ജനിച്ച ബോക്സർമാർ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് രേഖകളും ഉൾപ്പെടെ 11ന് രാവിലെ എട്ടിന് കൊല്ലം വൈഎംസിഎ ഗ്രൗണ്ടിൽ എത്തണമെന്ന് സംസ്‌ഥാന ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി ഡോ.സി.ബി.റജി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446832626, 9447557581 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.