റദ്ദാക്കിയ കടത്തുകടവ് സർക്കാരിന്ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നു

11:31 PM Feb 09, 2017 | Deepika.com
പത്തനാപുരം: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കടത്തുകടവ് സർക്കാരിനുണ്ടാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം. 2010–ൽ റദ്ദുചെയ്ത കടവിൽ വീണ്ടും കടത്തുകാരനെ നിയമിച്ച് സർക്കാരിന് കടുത്ത ബാധ്യത വരുത്തിവയ്ക്കുക്കയാണ് ബന്ധപ്പെട്ടവർ.

കല്ലടയാറ്റിലെ മഞ്ചള്ളൂർ ആദംകോട് കടവിലാണ് ഇത്തരത്തിൽ പണം ദുർവ്യയം ചെയ്യുന്നത്. യാത്രക്കാരില്ലാത്തത് കാരണം 2010ൽ റദ്ദ്ചെയ്ത കടവിൽ 2012മുതൽ വീണ്ടും കടത്തുകാരനെ നിയമിക്കുകയായിരുന്നു. ഭരണതലത്തിലെ ഇടപെടൽ മൂലമാണ് അനധികൃതമായി വീണ്ടും കടത്തുകാരനെ നിയമിച്ചത്. മാസംതോറും ശമ്പളയിനത്തിൽ പതിനായിരക്കണക്കിന് രൂപയാണ് കടത്തുകാരന് നൽകുന്നത്.

ഇതാണ് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്നത്. റദ്ദുചെയ്ത കടവിൽ വീണ്ടും വള്ളമിറക്കി കടത്തുകാരനെ നിയമിച്ചത് വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.യാത്രാ സൗകര്യങ്ങൾ വർധിച്ചതിനാൽ ആദംകോട് കടവ് വഴി ഇപ്പോൾ യാത്രക്കാർ എത്താറില്ല. അതുകൊണ്ട് തന്നെയാണ് അധികൃതർ ഇത് റദ്ദ് ചെയ്തത്. ഉദ്യോഗസ്‌ഥർ പറഞ്ഞു.