ലോ​റി ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി അ​ജ്ഞാ​ത യു​വാ​വ് മ​രി​ച്ചു

01:03 AM Feb 09, 2017 | Deepika.com
കൊ​ല്ലം: ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വാ​വ് ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കൊ​ല്ലം അ​ഞ്ചു​ക​ല്ലും​മൂ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. റോ​ഡ​രി​കി​ൽ​കൂ​ടി ന​ട​ന്നു പോ​ക​വെ പി​ന്നാ​ലെ വ​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള ലോ​റി യു​വാ​വി​നെ ഇ​ടി​ച്ചി​ടു​ക​യും ച​ക്ര​ങ്ങ​ൾ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. മ​ര​ണ​മ​ട​ഞ്ഞ യു​വാ​വി​ന് മു​പ്പ​ത് വ​യ​സു​വ​രും. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ട ലോ​റി​യും ജീ​വ​ന​ക്കാ​രേ​യും ട്രാ​ഫി​ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.