ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

01:03 AM Feb 09, 2017 | Deepika.com
ശാ​സ്താം​കോ​ട്ട: നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് ഷോ​ക്ക​റ്റ് മ​രി​ച്ചു. കു​ന്ന​ത്തൂ​ർ മ​റു​പി​ള്ളേ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍റെ​യും ഓ​മ​ന​യു​ടെ​യും മ​ക​ൻ രാ​ജീ​വ് (ചി​ക്കു-35) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ രാ​ജീ​വ് ത​ന്‍റെ വീ​ട്ടി​ൽ മാ​ത്രം വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മെ​യി​ൻ സ്വി​ച്ചി​ൽ സ​പ്ലൈ കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ​ത്. ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ച്ച രാ​ജീ​വ് അ​വി​വാ​ഹി​ത​നാ​ണ്. രാ​ജേ​ഷ് സ​ഹോ​ദ​ര​നാ​ണ്.