കാട്ടുകുളം ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം

11:28 PM Feb 08, 2017 | Deepika.com
പരവൂർ: കുറുമണ്ടൽ കാട്ടുകുളം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം നാളെ നടക്കും.രാവിലെ അഞ്ചിന് ഗണപതിഹോമം, ഏഴിന് പാലഭിഷേകം, എട്ടിന് കാവടി അഭിഷേകം, 11.30ന് അന്നദാനം, 12ന് അഭിഷേകം, വൈകുന്നേരം അഞ്ചിന് സന്ധ്യാസേവ, വിളക്ക്, രാത്രി ഏഴിന് ദീപാരാധന എന്നിവയാണ് ചടങ്ങുകൾ.