ദിശ–2017 ഫോട്ടോ പ്രദർശനം

11:28 PM Feb 08, 2017 | Deepika.com
കൊല്ലം: സർക്കാർ നടപ്പിലാക്കി വരുന്ന ശുഭയാത്ര ഗതാഗത ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ദിശ – 2017 ഫോട്ടോ പ്രദർശനം നടത്തും. ജില്ലയിലെ സ്കൂളുകളിലെ കുട്ടികൾ അപകടഭീകരത വരച്ചുകാട്ടിയ ചിത്രങ്ങളാണ് പ്രദർശനത്തിന് വയ്ക്കുന്നത്. ഇന്നുമുതൽ 17 വരെ കൊല്ലം പോലീസ് ക്ലബിൽ നടക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ ഡോ. എസ്. സതീഷ്ബിനോ നിർവഹിക്കും.