സ്നേഹ സന്ദേശ യാത്ര തുടങ്ങി

11:28 PM Feb 08, 2017 | Deepika.com
കൊല്ലം: ബിജെപി ന്യൂനപക്ഷ മോർച്ച സംസ്‌ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്നേഹസന്ദേശ യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര മാർച്ച് ആറിന് കാസർഗോഡ് സമാപിക്കും.

എല്ലാ ജില്ലകളിലെയും ന്യൂനപക്ഷ മതമേലധ്യക്ഷന്മാരുമായി ആശയ വിനിമയം നടത്തുകയാണ് യാത്രയുടെ ലക്ഷ്യം. ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിമാരായ കെ.എ.സുലൈമാൻ, ഡാനി ജെ.പോൾ, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ഡെന്നിസ് ജോസ് വെളിയത്ത്, ബേബി ജോൺ വല്യത്ത് എന്നിവരാണ് യാത്രയിലെ സ്‌ഥിരാംഗങ്ങൾ.