പത്തനാപുരം ഗാന്ധിഭവനിൽ വിദ്യാർഥികൾ ഒത്തുകൂടി

11:28 PM Feb 08, 2017 | Deepika.com
ശാസ്താംകോട്ട: സ്നേഹപരിചരണത്തിന്റേയും സഹാനുഭൂതിയുടേയും മഹനീയ സന്ദേശം വിളംബരം ചെയ്ത് വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.

അശരണരും ആലംബഹീനരുമായ അന്തേവാസികളോടൊപ്പം ഒരുദിവസം ചിലവഴിച്ച വിദ്യാർഥികൾക്ക് സന്ദർശനം അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് സാക്ഷിയാകേണ്ടിവന്നത്. ഗാന്ധിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും ചേർന്ന് സമാഹരിച്ച സഹായനിധിയും, പുതുവസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ഗാന്ധിഭവന് കൈമാറി. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. ചടങ്ങിൽ ചലച്ചിത്രതാരം ടി.പി മാധവൻ, ഗാന്ധിഭവൻ രക്ഷാധികാരി പുനലൂർ സോമരാജൻ, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പാൾ ടി.കെ. രവീന്ദ്രനാഥ്, വൈസ്പ്രിൻസിപ്പാൾ ജെ.യാസിർഖാൻ എന്നിവർ സംബന്ധിച്ചു.