കാവടി ഊരുവലത്ത് ഇന്ന്

11:28 PM Feb 08, 2017 | Deepika.com
പന്മന: പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ചുളള കാവടി ഊരുവലത്ത് ഇന്ന് നടക്കും. രാവിലെ തുടങ്ങുന്ന ഊരുവലത്ത് വീടുകളിൽ എത്തുമ്പോൾ നിലവിളക്ക് കൊളുത്തി സ്വീകരിച്ച് ഭിക്ഷാപാത്രം നിറച്ച് തിരികെ ക്ഷേത്രത്തിലെത്തുമ്പോൾ ഈശ്വരന്റെ മുന്നിൽ നിർധനനും ധനികനും ഒന്നാണെന്ന തിരിച്ചറിവിലെത്തിച്ചേരുന്ന അനുഭവം.

പളനിയപ്പന്റെ തിരുമുമ്പിൽ എത്തുന്നതിന് തുല്യമാണ് പന്മന ക്ഷേത്രത്തിലെത്തുന്നതെന്ന പഴമക്കാരുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ ഓരോ വർഷവും കാവടി പൂജയ്ക്ക് നിരവധി ഭക്‌തരാണെത്തുന്നത്. ആയിരത്തോളം കാവടികളാണ് ഇക്കുറി പൂജയ്ക്കെത്തിയത്.

വ്രതാനുഷ്ഠാനത്തോടെ മനസിനെയും ശരീരത്തേയും പാകപ്പെടുത്തി വേൽക്കാവടിയും പാൽക്കാവടിയും ശൂലക്കാവടിയുമായി സമീപത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും വാദ്യമേളങ്ങളോടെ പനയിലേക്കൊഴുകിയെത്തും. ഭക്‌തിയുടെ പാരമ്യതയിൽ ഉറഞ്ഞ് തുള്ളി തൈപ്പൂയദിനമായ നാളെ പന്മന ക്ഷേത്രത്തിലെത്തിലത്തിച്ചേരും