പരവൂർ പുതിയിടം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

11:28 PM Feb 08, 2017 | Deepika.com
പരവൂർ: കോട്ടപ്പുറം പുതിയിടം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. 15ന് സമാപിക്കും. ഇന്ന് വൈകുന്നേരം 5.30ന് കാഴ്ച ശീവേലി, രാത്രി ഏഴിന് മേജർസെറ്റ് കഥകളി–കുചേലവൃത്തം, പ്രഹ്ലാദ ചരിതം.

നാളെ രാവിലെ ആറിന് മഹാഗണപതിഹോമം, ഏഴിന് മഹാമൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 11ന് രാവിലെ എട്ടിന് കളഭാഭിഷേകം, തുടർന്ന് ഭാഗവതപാരായണം, ഒമ്പതിന് ആയില്യപൂജ, 12ന് അന്നദാനം, വൈകുന്നേരം അഞ്ചിന് ആത്മീയ പ്രഭാഷണം, രാത്രി ഏഴിന് ഗാനാഞ്ജലി, 7.30ന് മരംവരവ് ഘോഷയാത്ര, ഒമ്പതിന് തിരുവനന്തപുരം ജ്വാലയുടെ നാടകം–ശ്രീ മഹാശക്‌തി.

12ന് രാവിലെ ഏഴിന് മഹാശിവധാര, എട്ടിന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7.30ന് ബാലികമാരുടെ കൈവിളക്ക്, 8.30ന് സ്കോളർഷിപ്പ് വിതരണം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും, ഒമ്പതിന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം–ദേവസങ്കീർത്തനം.

13ന് രാവിലെ ആറിന് ഗണപതിഹോമം, എട്ടിന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് പുഷ്പാഭിഷേകം, രാത്രി 7.30ന് ബാലികമാരുടെ കൈവിളക്ക്, 8.30ന് സ്കോളർഷിപ്പ് വിതരണം, 9.30ന് തിരുവനന്തപുരം ഗാനകൈരളിയുടെ ഗാനമേള.

14ന് രാവിലെ ആറിന് മഹാഗണപതിഹോമം, എട്ടിന് ഉത്സവബലി, വൈകുന്നേരം നാലിന് പള്ളിവേട്ട ഘോഷയാത്ര, രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, 11ന് പള്ളിവേട്ടയും സേവയും.

15ന് രാവിലെ ഏഴിന് വിഷ്ണുപൂജ, എട്ടിന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം നാലുമുതൽ ആറാട്ട് ഘോഷയാത്ര, 6.30ന് ഭഗവതിസേവ, നൃത്തനൃത്യങ്ങൾ, രാത്രി 8.30ന് നൂപുരധ്വനി ഡാൻസ് ഷോ, 11.30ന് കൊടിയിറക്ക്.