ഓട്ടോറിക്ഷ ഇറച്ചി കടയിലേക്ക് പാഞ്ഞുകയറി

11:52 PM Feb 07, 2017 | Deepika.com
ചാത്തന്നൂർ: ബെപാസ് റോഡിൽ കാർ ഇടിച്ചു തെറിപ്പിച്ച ഓട്ടോറിക്ഷ ഇറച്ചി കടയിലേക്ക് പാഞ്ഞുകയറി ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇറച്ചി കട്ടക്കിടയിൽ ഏറെ നേരം കുരുങ്ങി കിടന്ന ഡ്രൈവറെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മേവറം കല്ലുംതാഴം ബൈപാസ് റോഡിൽ പാലത്തറയിലായിരുന്നു സംഭവം.

ബൈപാസിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.