പിടിഎ തെരഞ്ഞെടുപ്പ്അസാധുവാക്കണം:മുൻ ഭാരവാഹികൾ

11:52 PM Feb 07, 2017 | Deepika.com
കൊല്ലം: അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ പിടിഎ കമ്മിറ്റി തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് മുൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അംഗീകാരമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതുകൊണ്ടുതന്നെ ഇതിന് നിയമസാധുത ഇല്ല.

പുതിയ ഭാരവാഹികൾ എടുത്ത പല നടപടികളും പ്രശസ്തമായ ഈ സ്കൂളിന്റെ സൽപ്പേരിന് തന്നെ കളങ്കമുണ്ടാക്കി. ഭരണസമിതിയിലെ മുൻ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട് ഡിഡി, ഡിപിഐ, ഹയർ സെക്കൻഡറി ഡയറക്ടർ, കൊല്ലം മേയർ, ഡെപ്യൂട്ടി മേയർ, ഡിവിഷൻ കൗൺസിലർ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.

ഈ സാഹചര്യത്തിൽ പിടിഎ തെരഞ്ഞെടുപ്പ് അസാധുവാക്കണം എന്നാവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ വൈസ്പ്രസിഡന്റ് ടി.രാധാകൃഷ്ണൻ, ജി.വിമൽബാബു, സി.അജിത്കുമാർ, അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.