കൺവൻഷനും പള്ളിപ്പെരുനാളും

11:52 PM Feb 07, 2017 | Deepika.com
പത്തനാപുരം:മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് പള്ളിയിലെ പെരുനാളും കൺവൻഷനും പത്തുമുതൽ 13 വരെ നടക്കും.ഫാ.സൈമൺ വർഗീസ് തെങ്ങമം, റവ പി.എൻ.പോൾ റമ്പാൻ മൈലപ്ര എന്നിവർ കൺവൻഷനിൽ പ്രസംഗിക്കും. 12ന് രാത്രി ഏഴിന് ഭക്‌തിനിർഭരമായ റാസ, 13ന് രാവിലെ മൂന്നിൻമേൽ കുർബ്ബാനയിൽ അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ.സഖറിയാസ് മാർ അപ്രേം മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് പ്രദക്ഷിണം,ആശിർവാദം,കൊടിയിറക്ക്,നേർച്ചവിളമ്പ് എന്നിവ നടക്കും.