ഗ്രിഗോറിയൻ അരമനയുടെയും ഓഫീസ്കോംപ്ലക്സിന്റെയും ഉദ്ഘാടനം 12ന്

11:52 PM Feb 07, 2017 | Deepika.com
പുനലൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര–പുനലൂർ ഭദ്രാസനത്തിന്റെ അധീനതയിലുള്ള ബസേലിയോസ് മാർത്തോമ്മ മാത്യൂസ് മെമോറിയൽ ഓഫീസ് കോംപ്ലക്സിന്റെയും ഗ്രിഗോറിയൻ അരമനയുടെയും കൂദാശകർമവും സമ്മേളനവും 12ന് നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് കൊട്ടാരക്കര എച്ച്എച്ച് ബസേലിയോസ് മാർത്തോമ മാത്യൂസ് മെമോറിയൽ ഓഫീസ് കോംപ്ലക്സിന്റെ കൂദാശ നിർവഹിക്കും. 2.30ന് കൊട്ടാരക്കരയിൽ നിന്നും വാഹന അകമ്പടിയോടെ കാതോലിക്ക ബാവയെയും മറ്റ് മെത്രാപ്പോലീത്തമാരെയും പുനലൂരിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് വൈകുന്നേരം നാലിന് പുനലൂർ ഗ്രിഗോറിയൻ അരമനയുടെ കൂദാശകർമവും നടത്തും.

അഞ്ചിന് ചേരുന്ന പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാന്നോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ. കോശി ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. തോമസ് മാർ അത്താനിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തും.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, എംഎൽഎമാരായ ഐഷാ പോറ്റി, കെ.ബി. ഗണേഷ്കുമാർ, പുനലൂർ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള, ഫാ.കോശി ജോൺ തുടങ്ങിയവർ പ്രസംഗിക്കും.