സാഹിത്യക്യാമ്പുംനാട്ടരങ്ങും നടത്തി

11:52 PM Feb 07, 2017 | Deepika.com
പട്ടാഴി: പന്തപ്ലാവ് വിജ്‌ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യക്യാമ്പും നാട്ടരങ്ങും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളിൽ നടന്ന സാഹിത്യക്യാമ്പ് ജനകീയ കവിതാവേദി പ്രസിഡന്റ് കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.വി. അനിൽ ക്ലാസുകൾ നയിച്ചു. പട്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷ്, ഗ്രന്ഥശാലാ രക്ഷാധികാരി രജിമോൻ ജേക്കബ്, സെക്രട്ടറി ജി. സുരേഷ്ബാബു, അനിൽ പന്തപ്ലാവ്, അർച്ചന എന്നിവർ സംബന്ധിച്ചു. ക്യാമ്പിനുശേഷം നാട്ടുകൂട്ടവും സംഘടിപ്പിച്ചു.ബാലവേദി ഭാരവാഹികളായി എ. അമൽദേവ്–പ്രസിഡന്റ്, നന്ദനാ അജയൻ–സെക്രട്ടറി, അതുൽ പി. പിള്ള –വൈസ് പ്രസിഡന്റ്, മാളവിക– ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.