പുരസ്കാര സമർപ്പണവുംവാർഷികവും പത്തിന്

11:52 PM Feb 07, 2017 | Deepika.com
കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് മഞ്ജുതര കഥകളി സഭയുടെ നാലാമത് വാർഷികാഘോഷവും കഥകളി സ്മാരക പുരസ്കാര സമർപ്പണവും പത്തിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പറമ്പത്തുകുളങ്ങര ശ്രീമഹാക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സഭ നൽകുന്ന കഥകളി ആചാര്യൻ ഹരിപ്പാട് രാമകൃഷ്ണപിള്ള സ്മാരക കഥകളി പുരസ്കാരത്തിന് ഇത്തവണ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ അർഹനായതായും ഭാരവാഹികൾ പറഞ്ഞു. തെന്നല ബാലകൃഷ്ണപിള്ള പുരസ്കാരം സമ്മാനിക്കും. സി.ആർ.മഹേഷ്, കല്ലിൽ ഉണ്ണികൃഷ്ണൻ എന്നിവർ പ്രതിഭകളെ ആദരിക്കും. മേലൂട്ട് പ്രസന്നകുമാർ ചികിത്സാധനസഹായ വിതരണം നടത്തും.