അറബനമുട്ടിൽ ഹാട്രിക് വിജയവുമായി തൃപ്പിലഴികംലിറ്റിൽ ഫ്ളവർ സ്കൂൾ

11:35 PM Jan 06, 2017 | Deepika.com
അഞ്ചൽ: അറബനമുട്ടിൽ ഹാട്രിക് വിജയവുമായി കുണ്ടറ തൃപ്പിലഴികം ലിറ്റിൽ ഫ്ളവർ സ്കൂൾ. കഴിഞ്ഞ മൂന്ന് തവണയായി ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയാണ് ലിറ്റിൽ ഫ്ളവർ സ്കൂൾ വിജയക്കൊടി പാറിക്കുന്നത്.ഗുരു ഷാനവാസിന്റെ കീഴിൽ ചിട്ടയായുള്ള പരിശീലനത്തിലൂടെയാണ് ജെറിന്റെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചെത്തിയത്.