ഫ്ളക്സ് നിരോധനം കലോത്സവ വേദിയിൽ ഫലം കണ്ടില്ല

11:35 PM Jan 06, 2017 | Deepika.com
അഞ്ചൽ: പ്ലാസ്റ്റിക്, ഫ്ളക്സ് നിരോധന കലോത്സവമെന്ന കളക്ടറുടെ ഉത്തരവ് കടലാസിലൊതുങ്ങി. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ഫ്ളക്സ്, പ്ലാസ്റ്റിക് ബാനറുകൾ, ബോർഡുകൾ എന്നിവ കലോത്സവ പരിസരത്തുനിന്നും നീക്കം ചെയ്യണമെന്ന് കളക്ടർ ഉത്തരവിറക്കിയത്.

ഇതിന്റെ ഭാഗമായി സംഘാടകർ വിവിധ സംഘടനകളുടെയും, വ്യാപാര സ്‌ഥാപനങ്ങളുടെയും ആശംസാ ബോർഡുകൾ നീക്കം ചെയ്യിച്ചു. എന്നാൽ സ്വന്തം കണ്ണിലെ കോലെടുക്കാൻ അധികൃതർ തയ്യാറായില്ല. വേദികൾക്കുൾവശത്തും വിവിധ കമ്മിറ്റി ഓഫീസുകൾക്കു മുൻവശവുമുള്ള ഫ്ളക്സുകളും ബാനറുകളും നീക്കം ചെയ്യാൻ അധികൃതർ തയ്യാറായില്ല. പ്രധാന വേദിയിലുൾപ്പെടെ സ്‌ഥാപിച്ചിരുന്നതും ഫ്ളക്സ് തന്നെ. വേദികളിൽ നിന്നും ഫ്ളക്സ്, പ്ലാസ്റ്റിക് ബാനറുകൾ നീക്കം ചെയ്യണമെന്ന നിരന്തരം അനൗൺസ് ചെയ്യുമ്പോഴായിരുന്നു വേദികൾക്കുള്ളിലെ ഫ്ളക്സ് വിപ്ലവം.