മൊബൈൽ ഫോൺ മോഷ്‌ടാവ് അറസ്റ്റിൽ

11:35 PM Jan 06, 2017 | Deepika.com
കൊല്ലം: മൊബൈൽ ഫോൺ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാവനാട് കളീയ്ക്കൽ കിഴക്കതിൽ ബിനുകൃഷ്ണൻ(25) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ മൊബൈൽ ഫോൺ ഷോപ്പുകളിൽ നിന്നും നിരവധി ഫോണുകൾ ഇയാൾ അപഹരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. നിരവധി മോഷണകേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ഇയാൾ നഗരത്തിലെ ഒരു പ്രമുഖ ജൂവലറിയിൽ നിന്നും സ്വർണം മോഷ്‌ടിച്ച കേസിലും പ്രതിയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.