സ്വകാര്യബസിൻറെ ഡോർ തട്ടി തെറിച്ചുവീണ വീട്ടമ്മ മരിച്ചു

03:47 AM Jan 06, 2017 | Deepika.com
കൊട്ടിയം: ബസിറങ്ങുന്പോള്ഡ മുന്നോട്ടെടുത്ത സ്വകാര്യബസിൻറെ ഡോർ തട്ടി റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മുഖത്തല പാങ്കോണം തൊടിയിൽ വീട്ടിൽ സുനിത (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മുഖത്തലയിലായിരുന്നു അപകടം. നല്ലിലയിലുള്ള ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയായ ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി മുഖത്തലയിൽ ബസിറങ്ങുന്പോഴായിരുന്നു അപകടം. ഉടൻ തന്നെ അയത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മകൻ:ആദർശ്.