പ്രഭാത സവാരിക്കിടെ ഹൃദയാഘാതം: വ്യാപാരി മരിച്ചു

03:47 AM Jan 06, 2017 | Deepika.com
പത്തനാപുരം:പ്രഭാത സവാരിക്കിടെ ഹൃദയാഘാതം മൂലം വ്യാപാരി മരിച്ചു.നടുക്കുന്ന് ജിൻസി കോട്ടേജിൽ ജമാലുദീൻ(65) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ജമാലുദീനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വർഷങ്ങളായി പത്തനാപുരത്ത് കട നടത്തി വരികയാണ്. ഭാര്യ: സോമിയ, മക്കൾ:ജിൻസി ,ജെബിൻ, മരുമക്കൾ:ഷാമി, അൻഷ.