കുഴഞ്ഞുവീണ് മരിച്ചു

03:47 AM Jan 06, 2017 | Deepika.com
കൊട്ടാരക്കര :ശബരിമല തീർഥാടകൻ ഗണപതി ക്ഷേത്രത്തിൻറ ചിറയുടെ കരയിൽ കുഴഞ്ഞു വീണു മരിച്ചു. കിളിമാനൂർ ചൂട്ടയിൽ കോളനിയിൽ തുണ്ടുവിള വീട്ടിൽ വിനോദ് (41)ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. കിളിമാനൂരിൽ നിന്നും മകരവിളക്ക് ദർശനത്തിനായി കാൽനട യാത്രയായി ശബരിമലയ്ക്ക് പോയ 12 അംഗ സംഘത്തിലെ അംഗമായിരുന്നു വിനോദ്. ബുധനാഴ്ച രാവിലെ എട്ടിനാണ് സംഘം പുറപ്പെട്ടത് രാത്രി ക്ഷേത്രത്തിൽ എത്തിയ ഇവർ വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ കുളത്തിൽ കുളികഴിഞ്ഞു കരയ്ക്ക് വസ്ത്രം അലക്കി കൊണ്ടിരിക്കുന്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈകുന്നേരം കിളിമാനിരിലേക്ക് കൊണ്ടുപോയി. ഭാര്യ: രജനി. മക്കൾ: നീതു, രതീഷ്.