പീരങ്കി മൈതാനിയിൽ വൻ തീപിടിത്തം

11:33 PM Jan 05, 2017 | Deepika.com
കൊല്ലം: കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ വൻ തീപിടത്തം. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മൈതാനിയിലെ ചവറ് കൂനകൾക്ക് തീപിടിച്ചത്. നിമിഷങ്ങൾക്കകം മൈതാനിയിലാകെ തീ പടർന്ന് കയറി. പുകച്ചുരുളുകളും അന്തരീക്ഷത്തിലാകെ നിറഞ്ഞു.

വിവരം അറിഞ്ഞ് കടപ്പാക്കടയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. എന്നിട്ടും തീയും പുകയും ഉയർന്നു. തീ പൂർണമായും നിയന്ത്രണ വിധേയമാകാൻ ഒരു മണിക്കൂറെടുത്തു.