ഇ–വിജ്‌ഞാനസേവന കേന്ദ്രം ഉദ്ഘാടനം ഇന്ന്

11:33 PM Jan 05, 2017 | Deepika.com
കരുനാഗപ്പള്ളി: ചെറിയഴീക്കൽ വിജ്‌ഞാന സന്ദായിനി ഗ്രന്ഥശാലയിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നവീന സംരംഭമായ ഇ–വിജ്‌ഞാനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന്് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വൈകുന്നേരം 4.30ന് ചെറിയഴീക്കൽ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിക്കും. കെ.സി.വേണുഗോപാൽ എംപി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ആർ.രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.

ഈ സേവനം വരുന്നതോടെ ഗ്രാമപഞ്ചായത്തിന്റെ ഇൻഫർമേഷൻ സെന്ററായി ഗ്രന്ഥശാല മാറും. വിദ്യാർഥികൾക്കുവേണ്ട പഠന, രജിസ്ട്രേഷൻ സൗകര്യം, പിഎസ്സി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം, തൊഴിൽ സംബന്ധമായ വിവരങ്ങൾ എന്നിവ ലഭ്യമാക്കും. വായനക്കാർക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട ലൈബ്രറി സേവനവും ഇത് വഴി ലഭ്യമാകും.

പത്രസമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് കെ.സത്യരാജൻ,സെക്രട്ടറി എ.പ്രദീപ് എന്നിവർ പങ്കെടുത്തു.