തേവള്ളി ഡിവിഷൻ ബിജെപി നിലനിർത്തി

11:33 PM Jan 05, 2017 | Deepika.com
കൊല്ലം: കോർപ്പറേഷനിലെ തേവള്ളി ഡിവിഷൻ വൻ ഭൂരിപക്ഷത്തോടെ ബിജെപി നിലനിർത്തി. 400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്‌ഥാനാർഥി ബി.ഷൈലജ വിജയിച്ചത്.

ആകെ 4805 വോട്ടർമാരുള്ളതിൽ 3278 വോട്ടുകളാണ് പോൾ ചെയ്തത്. ബി.ഷൈലജ (ബിജെപി)–1274, എൻ.എസ്.ബിന്ദു (എൽഡിഎഫ്)–874, എസ്.ലക്ഷ്മി (യുഡിഎഫ്)–657, ഗീതാ ദേവകുമാർ (സ്വതന്ത്ര)–473 എന്നിങ്ങനെയാണ് വോട്ടിംഗ് നില.

ഈ ഡിവിഷനിലെ ബിജെപി കൗൺസിലറായിരുന്ന കോകില എസ്.കുമാർ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞടുപ്പ് നടന്നത്. അപകടത്തിൽ കോകിലയുടെ പിതാവും മരണപ്പെട്ടിരുന്നു.കോകിലയുടെ മാതാവ് ബി.ഷൈലജയെയാണ് ബിജെപി സ്‌ഥാനാർഥിയാക്കിയത്. ഗീതാ ദേവകുമാർ യുഡിഎഫ് വിമതയായാണ് മത്സരിച്ചത്. ഇരുമുന്നണികളുടെയും ബിജെപിയുടെയും സംസ്‌ഥാന നേതാക്കൾ ഇവിടെ പ്രചാരണത്തിന് എത്തിയിരുന്നു.