കഥയെഴുത്തിൽ നിരഞ്ജൻ

11:33 PM Jan 05, 2017 | Deepika.com
അഞ്ചൽ: എച്ച്എസ്എസ് വിഭാഗം ഇംഗ്ലീഷ് കഥാരചനയിൽ ആയൂർ ജവഹർ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ നിരഞ്ജൻ അശോക് ഒന്നാമനായി.

സ്കൂൾ കുട്ടികളിൽ വളർന്നുവരുന്ന ലഹരിയുടെ ഉപയോഗവും അതിനെ നിയന്ത്രിക്കുന്നതിനുള്ള ആശയങ്ങളുമാണ് കഥാരചനയിലൂടെ നിരഞ്ജൻ വിവരിച്ചത്. ചിറ്റുമല ബിഡിഓ അശോക് കുമാറിന്റേയും ചടയമംഗലം കെഎസ്എഫ്ഇ ഡെപ്യൂട്ടി മാനേജർ അംബികാകുമാരിയുടേയും മകനാണ്. സബ്ജില്ലാ മത്സരങ്ങളിൽ മുൻപ് വിജയിച്ചിട്ടുണ്ടെങ്കിലും ജില്ലാ കലോത്സവത്തിലെ കന്നിയങ്കത്തിൽതന്നെ ഒന്നാം സ്‌ഥാനം നേടാൻ നിരഞ്ജന് കഴിഞ്ഞു. എച്ച്എസ്എസ് വിഭാഗം ഗിത്താറിലും എ ഗ്രേഡുണ്ട്.