നക്ഷത്രയും മൃദുലും മികച്ച അഭിനേതാക്കൾ

11:33 PM Jan 05, 2017 | Deepika.com
അഞ്ചൽ:കരുനാഗപ്പള്ളി ജോൺ ഓഫ് കെന്നഡി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ എം മൃദുൽ ചളി എന്ന നാടകത്തിലെ അഭിനയത്തിലൂടെ മികച്ച നടനായും ചടയമംഗലം ഗവ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ജെ.കെ. നക്ഷത്ര മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.വൈക്കം മുഹമ്മദ് ബഷീറിന്റെ ബിർ എന്ന കഥയെ ആസ്പദമാക്കി അവതരിപ്പിച്ച നാടകത്തിലെ ഉമ്മ വേഷമാണ് നക്ഷത്ര അവതരിപ്പിച്ചത്. നാടക കലാകാരൻ മണിവർണനാണ് മൃദുലിന്റെ ഗുരു.അധ്യാപകനായ ഹാരിസിന്റെ ശിക്ഷണത്തിലാണ് നക്ഷത്ര മികച്ച പ്രകടനം കാഴ്ച്ച വച്ചത്.