കൊള്ളക്കാരായി ടയർലോബി

10:02 PM Mar 01, 2023 | Deepika.com
റ​​ബ​​റി​​നു ദ​​യാ​​വ​​ധ​​മോ? - 2 / ജ​​യിം​​സ് വ​​ട​​ക്ക​​ൻ

റ​​​ബ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യൊ​​​രു പ്ര​​​തി​​​സ​​​ന്ധി രൂ​​​പ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. 12 ല​​​ക്ഷം ചെ​​​റു​​​കി​​​ട റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ് റ​​​ബ​​​ർ​​​പ്പാ​​​ലി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന​​​ത്; റ​​​ബ​​​ർ​​​പ്പാ​​​ൽ ഷീ​​​റ്റാ​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ. ട​​​യ​​​ർ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്ക് ബ്ലോ​​​ക്ക് റ​​​ബ​​​ർ മ​​​തി എ​​​ന്നു​​​വ​​​ന്നാ​​​ൽ 12 ല​​​ക്ഷം റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രു​​​ടെ നി​​​ല​​​വി​​​ലെ തൊ​​​ഴി​​​ലും വ​​​രു​​​മാ​​​ന​​​വും ഗ​​​ണ‍്യ​​​മാ​​​യി കു​​​റ​​​യും. റ​​​ബ​​​ർ ഷീ​​​റ്റി​​​ന് നി​​​ല​​​വി​​​ൽ കി​​​ട്ടു​​​ന്ന 150 രൂ​​​പ ബ്ലോ​​​ക്ക് റ​​​ബ​​​റാ​​​കു​​​ന്പോ​​​ൾ 60 രൂ​​​പ​​​യാ​​​യി താ​​​ഴും. ഇ​​​തു കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​ത‍്യാ​​​ഘാ​​​തം ഗു​​​രു​​​ത​​​ര​​​മാ​​​യി​​​രി​​​ക്കും.


രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ബ​​​ർ കൃ​​​ഷി ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ മൊ​​​ത്തം സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഉ​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ന്‍റെ 75 ശ​​​ത​​​മാ​​​നം കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നാ​​​ണ്. അ​​​തി​​​ൽ 26 ശ​​​ത​​​മാ​​​നം കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു മാ​​​ത്ര​​​മാ​​​ണ്. റ​​​ബ​​​ർ ബോ​​​ർ​​​ഡ് ത​​​ന്നെ 2016ൽ ​​​ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ ഒ​​​രു കി​​​ലോ റ​​​ബ​​​ർ​​​ഷീ​​​റ്റ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ 2016ലെ ​​​ക​​​ണ​​​ക്കി​​​ൽ 172 രൂ​​​പ ചെ​​​ല​​​വാ​​​കു​​​മെ​​​ന്നു ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്നു. റ​​​ബ​​​റി​​​ന് രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യു​​​ള്ള സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണ്. രണ്ടാമത് ത​​​മി​​​ഴ്നാ​​​ടാണ്. 2016ൽ ​​​ഒ​​​രു കി​​​ലോ റ​​​ബ​​​ർ​​​ഷീ​​​റ്റ് ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കാ​​​ൻ 172 രൂ​​​പ ചെ​​​ല​​​വാ​​​കു​​​മെ​​​ങ്കി​​​ൽ 2023ൽ ​​​അ​​​ത് എ​​​ത്ര​​​യാ​​​കും? വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ തോ​​​ത് മാ​​​ത്ര​​​മെ​​​ടു​​​ത്താ​​​ൽ​​​ത്ത​​​ന്നെ അ​​​ത് 230 രൂ​​​പ​​​യെ​​​ങ്കി​​​ലും ആ​​​ക​​​ണം. ഇ​​​ന്ന​​​ത്തെ വി​​​ല​​​യോ, 150 രൂ​​​പ​​​യി​​​ൽ താ​​​ഴെ മാത്രം. ഒ​​​രു കി​​​ലോ റ​​​ബ​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​നു ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് സ്വ​​​ന്തം അ​​​ധ്വാ​​​ന​​​വും കൂ​​​ടാ​​​തെ ഓ​​​രോ കി​​​ലോ​​​ഗ്രാ​​​മി​​​നും 80 രൂ​​​പ​​​യും!

രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ‘സ്ട്രാ​റ്റ​ജി​ക്’ ഉ​ത്പ​ന്ന​മാ​ണ് സ്വാ​ഭാ​വി​ക റ​ബ​ർ. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് സ്വാ​ഭാ​വി​ക റ​ബ​ർ അ​ന്യ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യു​ദ്ധ​ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് റ​ബ​ർ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ റ​ബ​ർ ആ​ക്ട് ഉ​ണ്ടാ​യ​തും റ​ബ​ർ​ബോ​ർ​ഡും സ്ഥാ​പി​ക്കാ​ൻ കാ​ര​ണ​മാ​യ​തും. രാ​ജ്യ​താ​ത്പ​ര്യ​ത്തി​നാ​യി സ്വ​ന്തം അ​ധ്വാ​ന​ത്തി​നു കൂ​ലി​കി​ട്ടാ​തെ എ​ത്ര​നാ​ൾ റ​ബ​ർ ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​ പോ​കും?

രാ​​​ജ്യ​​​ത്തെ റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത് ഷീ​​​റ്റ് റ​​​ബ​​​റാ​​​ണ്. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി വ​​​ന്നി​​​ട്ടും രാ​​​ജ്യ​​​ത്തെ റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ കു​​​റ​​​വു വ​​​ന്നി​​​ല്ലെ​​​ന്നു മാ​​​ത്ര​​​ല്ല, കൂ​​​ടു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഷീ​​​റ്റ് റ​​​ബ​​​റി​​​ന്‍റെ​​​യും ബ്ലോ​​​ക്ക് റ​​​ബ​​​റി​​​ന്‍റെ​​​യും ലാ​​​റ്റെക്സി​​​ന്‍റെ​​​യും ഉ​​​ത്പാ​​​ദ​​​നവും കൂ​​​ടി.


രാ​​​ജ‍്യ​​​ത്ത് ക​​​ർ​​​ഷ​​​ക​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ ശേ​​​ഷി​​​ക്ക​​​നു​​​സ​​​രി​​​ച്ച​​​ല്ല ഇ​​​വി​​​ടു​​​ത്തെ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ റ​​​ബ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ താ​​​ത്പ​​​ര്യം ബ്ലോ​​​ക്ക് റ​​​ബ​​​റി​​​നോ​​​ടാ​​​ണ്. വി​​​ല​​​ക്കു​​​റ​​​വു​​​ത​​​ന്നെ കാ​​​ര​​​ണം.

ടയർ കന്പനികളുടെ നിയന്ത്രണം ‌

ട​​​യ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഷീ​​​റ്റ് റ​​​ബ​​​ർ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന പ്ര​​​ചാ​​​ര​​​ണം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്പോ​​​ഴും രാ​​​ജ്യ​​​ത്തു​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഷീ​​​റ്റ് റ​​​ബ​​​ർ മ​​​തി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ 2021-22ൽ 53,480 ​​​ട​​​ണ്‍ ഷീ​​​റ്റ് റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു​​​വെ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ൾ വ‍്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. വി​​​ല കു​​​റ​​​ഞ്ഞ 4,78,635 ട​​​ണ്‍ ബ്ലോ​​​ക്ക് റ​​​ബ​​​റാ​​​ണ് 2021-22ൽ ​​​ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത​​​ത്.

2020-21ൽ 7,15,000 ​​​ട​​​ണ്‍ റ​​​ബ​​​ർ രാ​​​ജ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച​​​പ്പോ​​​ൾ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ ആ​​​വ​​​ശ്യം 10,96,410 ട​​​ണ്ണാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ ത​​​ന്നെ റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

നോ​​​ണ്‍ ട​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് സൈ​​​ക്കി​​​ൾ ട​​​യ​​​ർ മേ​​​ഖ​​​ല​​​യി​​​ലും (6.7%) ചെ​​​രി​​​പ്പു​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലും (6.3%) കാ​​​മ​​​ൽ​​​ബാ​​​ക്ക് (റീ​​​ട്രെ​​​യ്ഡിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ൽ) മേ​​​ഖ​​​ല​​​യി​​​ലും (4.8%) ആ​​​ണ്. ചു​​​രു​​​ക്ക​​​ത്തി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കൊ​​​ന്നും റ​​​ബ​​​ർ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്ഥാ​​​ന​​​മി​​​ല്ല. റ​​​ബ​​​ർ മേ​​​ഖ​​​ല എ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ​​​ത്ത​​​ന്നെ എ​​​ന്നു വ്യ​​​ക്തം. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ലെ റ​​​ബ​​​റി​​​ന് ആ​​​ദാ​​​യവി​​​ല ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ കേ​​​ര​​​ളം ട​​​യ​​​ർനി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ക്ക​​​ണം.

രാ​​​ജ‍്യ​​​ത്തെ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണ്. സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ 72 ശ​​​ത​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് 40ൽ ​​​താ​​​ഴെ വ​​​രു​​​ന്ന ട​​​യ​​​ർ വ്യ​​​വ​​​സാ​​​യി​​​ക​​​ളാ​​​ണ്. 2020-21ൽ 7,15,000 ​​​ട​​​ണ്‍ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റാ​​​ണ് രാ​​​ജ്യ​​​ത്ത് ഉ​​​ത്്പാ​​​ദി​​​പ്പി​​​ച്ച​​​തെ​​​ങ്കി​​​ൽ ട​​​യ​​​ർ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് 7,80,584 ട​​​ണ്ണാ​​​യി​​​രു​​​ന്നു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തും ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ്.

40 രൂപ കൂട്ടി ഇറക്കുമതി

ട​​​യ​​​ർനി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​ക​​​ളു​​​ള​​​ള രാ​​​ജ്യ​​​ത്തെ വ​​​ലി​​​യ സം​​​ഘ​​​ടി​​​ത വ്യ​​​വ​​​സാ​​​യം. 60,000 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ് ഇ​​​ന്ത്യ​​​ൻ ട​​​യ​​​ർ വി​​​പ​​​ണി. നാ​​​ട്ടി​​​ൽ ല​​​ഭി​​​ക്കു​​​ന്ന റ​​​ബ​​​ർ ഷീ​​​റ്റി​​​നേ​​​ക്കാ​​​ൾ 40 രൂ​​​പ കൂ​​​ടു​​​ത​​​ൽ ന​​​ൽ​​​കി എ​​​ന്തി​​​നാ​​​ണ് ട​​​യ​​​ർ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ആ​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​മി​​​ല്ല.

നൂ​​റി​​ൽ ​താ​​​ഴെ വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ ലാ​​​ഭ​​​ത്തെ ബാ​​​ധി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ട​​​യ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് കേ​​​ന്ദ്രം അ​​​ടു​​​ത്ത നാ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. എ​​​ന്നി​​​ട്ടും 40 രൂ​​​പ അ​​​ധി​​​കം ന​​​ൽ​​​കി റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് നി​​​രോ​​​ധി​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്ത് ആ​​​രെ​​​യും കാ​​​ണു​​​ന്നി​​​ല്ല. നൂ​​റി​​ൽ ​താ​​​ഴെ വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ ക​​​ണ്ണീ​​​രൊ​​​പ്പു​​​ന്ന സ​​​ർ​​​ക്കാ​​​ർ 10 ല​​​ക്ഷം റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ ക​​​ണ്ടി​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്നു.

അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ റ​​​ബ​​​ർ​​വി​​​ല​​യു​​ടെ ​ക​​​യ​​​റ്റി​​​റ​​​ക്ക​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ എ​​​ന്താ​​​ണ് റ​​​ബ​​​റി​​​ന്‍റെ ഭാ​​​വി? എ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും പ്ര​​​സ​​​ക്ത​​​മാ​​​യ ചോ​​​ദ്യം. റ​​​ബ​​​ർ​​​വി​​​ല ആ​​​ദാ​​​യവി​​​ല​​​യി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​മോ? എ​​​ന്ന ചോ​​​ദ്യ​​​ത്തോ​​​ടൊ​​​പ്പം റ​​​ബ​​​ർ​​​കൃ​​​ഷി ഇ​​​നി​​​യും തു​​​ട​​​രേ​​​ണ്ട​​തു​​​ണ്ടോ? എ​​​ന്ന ചോ​​​ദ്യ​​​വും പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്നു.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് റ​​​ബ​​​ർ​​​വി​​​ല ഉ​​​യ​​​ർ​​​ത്താ​​​നും റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നും സാ​​​ധി​​​ക്കു​​​മോ? എ​​​ന്ന​​​താ​​​ണ് ഏ​​​വ​​​രും ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന സ​​​മ​​​കാ​​​ലീ​​​ന വി​​​ഷ​​​യം.

അ​​​തി​​​നാ​​​യി റ​​​ബ​​​റി​​​നെ സം​​​ബ​​​ന്ധി​​​ച്ച ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ നാം ​​​പ​​​ഠ​​​നവി​​​ധേ​​​യ​​​മാ​​​ക്ക​​​ണം. 2020-21 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടി​​​യ റ​​​ബ​​​ർ​​​വി​​​ല 2021 മാ​​​ർ​​​ച്ചി​​​ലാ​​​യി​​​രു​​​ന്നു 166.59 രൂ​​​പ. ആ ​​​സ​​​മ​​​യ​​​ത്ത് ഒ​​​രു കി​​​ലോ റ​​​ബ​​​ർ​​​ഷീ​​​റ്റ് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ങ്കി​​​ൽ 206 രൂ​​​പ ചെ​​ല​​​വാ​​​കും. 40 രൂ​​​പ കൂ​​​ടു​​​ത​​​ൽ. ​പ്രാ​​​ദേ​​​ശി​​​ക വി​​​ല​​​യേ​​​ക്കാ​​​ൾ ഒ​​​രു കി​​​ലോ​​​യ്ക്ക് 40 രൂ​​​പ കൂ​​​ട്ടി എ​​​ന്തി​​​നാ​​​ണ് ട​​​യ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ 4,10,478 ട​​​ണ്‍ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തത്? വ​​​ർ​​​ഷാ​​​ന്ത്യ​​​ത്തി​​​ൽ 3,48,816 ട​​​ണ്‍ റ​​​ബ​​​ർ സ്റ്റോ​​​ക്ക് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്ന വ​​​ലി​​​യ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം പ​​​റ​​​യേ​​​ണ്ട​​ത് ​റ​​​ബ​​​ർ ബോ​​​ർ​​​ഡ് ത​​​ന്നെ.

(തു​​ട​​രും)