+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേണ്ടത് പ്രഫഷണലിസം

നട്ടെല്ലാണ് സഹകരണ മേഖല 2 / ജ​​​​​​​​യിം​​​​​​​​സ് വ​​​​​​​​ട​​​​​​​​ക്ക​​​​​​​​ൻകാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​നും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച്
വേണ്ടത് പ്രഫഷണലിസം
നട്ടെല്ലാണ് സഹകരണ മേഖല -2 / ജ​​​​​​​​യിം​​​​​​​​സ് വ​​​​​​​​ട​​​​​​​​ക്ക​​​​​​​​ൻ

കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​നും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ ബാ​​​​​ങ്കു​​​​​ക​​​​​ളെ പു​​​​​നഃ​​​​​സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഉ​​​​​ണ്ടാ​​​​​യ​​​​​ത് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ വീ​​​​​ഴ്ച​​​​​ക​​​​​ളാ​​​​​ണ്. ബാ​​​​​​​​ങ്കിം​​​​​​​​ഗി​​​​​​​​ന്‍റെ ബാ​​ല​​പാ​​ഠം​​പോ​​ലും അ​​​​​​​​റി​​​​​​​​യാ​​​​​​​​ത്ത ബാ​​​​​​​​ങ്ക് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​രാ​​​​​​​​ണ് വാ​​​​​​​​യ്പ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​തി​​​ൽ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ബാ​​​​​​​​ങ്ക് സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി അ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ർ പ​​​​​ല​​​​​പ്പോ​​​​​ഴും കാ​​​​​​​​ഴ്ച​​​​​​​​ക്കാ​​​​​​​​ർ മാ​​​​​​​​ത്രം. ആ​​​​​​​​കെ വാ​​​​​​​​യ്പ​​​​​​​​യു​​​​​​​​ടെ 86 ശ​​​​​ത​​​​​മാ​​​​​നം കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കേ​​​​​​​​ത​​​​​​​​ര, വ്യ​​​​​​​​ക്തി​​​​​​​​ഗ​​​​​​​​ത, ​​​ബി​​​​​​​​സി​​​​​​​​ന​​​​​​​​‌​​​​​​​​സ് വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളാ​​​​​​​​യ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​വ ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന ന​​​​​​​​ട​​​​​​​​ത്തി ആ​​​​​​​​വ​​​​​​​​ശ്യാ​​​​​​​​ധി​​​​​​​​ഷ്ഠി​​​​​​​​ത വാ​​​​​​​​യ്പ​​​​​​​​യാ​​​​​​​​യാ​​​​​​​​ണ് ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നു​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​ൻ സ്വ​​​​​​​​ത​​​​​​​​ന്ത്ര പ്ര​​​​​ഫ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം ഉ​​​​​​​​ണ്ടാ​​​​​ക​​​​​​​​ണം.

പ്രാ​​​​​​​​ഥ​​​​​​​​മി​​​​​​​​ക സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ സം​​​​​​​​ഘ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ മു​​​​​​​​ൻ​​​​​​​​കാ​​​​​​​​ല ബാ​​​​​​​​ങ്കിം​​​​​​​​ഗ് പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ത്തെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി​​​​​​​​യാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണഗ​​​​​​​​തി​​​​​​​​യി​​​​​​​​ൽ വാ​​​​​​​​യ്പ ന​​​​​​​​ൽ​​​​​​​​കേ​​​​​​​​ണ്ട​​​ത്. ​​​​​കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കവാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളെ ഈ ​​​​​​​​നി​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​യി​​​​​​​​ൽ നി​​​​​​​​ന്നൊ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കാം. മൂ​​​ന്നു ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യ്ക്കു മു​​​​​​​​ക​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കേ​​​​​​​​ത​​​​​​​​ര വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ൾ വി​​​​​​​​വി​​​​​​​​ധ സ്കീ​​​​​​​​മു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തൊ​​​​​​​​ട്ടാ​​​​​​​​കെ ഏ​​​​​​​​കീ​​​​​​​​കൃ​​​​​​​​ത വാ​​​​​​​​യ്പ ന​​​​​​​​ൽ​​​​​​​​ക​​​​​​​​ൽ മാ​​​​​​​​ന​​​​​​​​ദ​​​​​​​​ണ്ഡ​​​വും സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​വും ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്ക​​​​​​​​ണം.

ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​മാ​​​​​​​​ണ് സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ പ്ര​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​ത്. അ​​​​​​​​ത് വാ​​​​​​​​യ്പ​​​​​​​​യാ​​​​​​​​യി ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്പോ​​​​​​​​ൾ പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​യി​​​​​​​​ട്ടാ​​​​​​​​ണ് ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നു​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​ണം. എ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ൾ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ട​​​​​​​​യ്ക്കും എ​​​​​​​​ന്നു​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് വാ​​​​​​​​യ്പ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നി​​​​​​​​ൽ​​​നി​​​​​​​​ന്നു സ്ഥ​​​​​​​​ലം ഈ​​​​​​​​ടാ​​​​​​​​യി വാ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ങ്ങ​​​​​​​​നെ വാ​​​​​​​​ങ്ങു​​​​​​​​ന്ന ഈ​​​​​​​​ടു വ​​​​​​​​സ്തു​​​​​​​​വി​​​​​​​​ലാ​​​​​​​​ണ് ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന​​​തും ത​​​​​​​​ക​​​​​​​​രു​​​​​​​​ന്ന​​​തു​​​മാ​​​യ സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ പ്ര​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ 90 ശ​​​ത​​​മാ​​​നം ത​​​​​​​​ട്ടി​​​​​​​​പ്പും ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഫെ​​​​​​​​യ​​​​​​​​ർ​​​​​​​​വാ​​​​​​​​ല്യു അടിസ്ഥാനമാക്കണം

വാ​​​​​​​​ണി​​​​​​​​ജ്യ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വാ​​​​​​​​യ്പ എ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി ഈ​​​​​​​​ടു​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ന്ന ഭൂ​​​​​​​​മി​​​​​​​​യു​​​​​​​​ടെ മൂ​​​​​​​​ല്യം നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് അ​​​​​​​​തി​​​​​​​​നു ക​​​​​​​​ഴി​​​​​​​​വു​​​​​​​​ള്ള അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത വാ​​​​​​​​ല്യു​​​​​​​​വ​​​​​​​​ർ​​​മാ​​​​​​​​ർ ആ​​​​​​​​ണ്. അ​​​​​​​​വ​​​​​​​​ർ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന വാ​​​​​​​​ല്യു​​​​​​​​വേ​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റ് ബാ​​​​​​​​ങ്ക് അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കു വി​​​​​​​​ധേ​​​​​​​​യ​​​​​​​​മാ​​​​​​​​ക്കും. അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത വാ​​​​​​​​ല്യു​​​​​​​​വ​​​​​​​​ർ​​​​​​​​മാ​​​​​​​​ർ ഇ​​​​​​​​ടു​​​​​​​​ന്ന തു​​​​​​​​ക​​​​​​​​യു​​​​​​​​ടെ 60 മു​​​​​​​​ത​​​​​​​​ൽ 75 ശ​​​ത​​​മാ​​​നം​​​വ​​​​​​​​രെ​​​​​​​​യാ​​​​​​​​ണ് വാ​​​​​​​​യ്പ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്.

വ​​​​​​​​ർ​​​​​​​​ഷാ​​​​​​​​വ​​​​​​​​ർ​​​​​​​​ഷം വാ​​​​​​​​ണി​​​​​​​​ജ്യ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​ത്തു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​രു​​​​​​​​ടെത​​​​​​​​ന്നെ ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​ർ വാ​​​​​​​​ല്യു​​​​​​​​വേ​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കു വി​​​​​​​​ധേ​​​​​​​​യ​​​​​​​​മാ​​​​​​​​ക്കും. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടു​​​ത​​​​​​​​ന്നെ വാ​​​​​​​​യ്പാ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ട​​​​​​​​വി​​​​​​​​ൽ പ്ര​​​​​​​​ശ്ന​​​​​​​​മു​​​​​​​​ണ്ടാ​​​യാ​​​​​​​​ൽ ഈ​​​​​​​​ടാ​​​​​​​​യി​​​​​​​​വ​​​​​​​​ച്ച വ​​​​​​​​സ്തു വി​​​​​​​​റ്റ് ബാ​​​​​​​​ങ്കി​​​​​​​​ന് കി​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ള്ള തു​​​​​​​​ക ഈ​​​​​​​​ടാ​​​​​​​​ക്കാം. വാ​​​​​​​​ണി​​​​​​​​ജ്യ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ശ​​​​​​​​ത​​​​​​​​കോ​​​​​​​​ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വ​​​​​​​​ൻ​​​​​​​​വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വാ​​​​​​​​യ്പ​​​​​​​​ാത​​​​​​​​ട്ടി​​​​​​​​പ്പി​​​​​​​​നെ ചൂ​​​​​​​​ണ്ടി​​​ക്കാ​​​​​​​​ട്ടി സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ത​​​​​​​​ട്ടി​​​​​​​​പ്പി​​​​​​​​നെ താ​​​​​​​​ര​​​​​​​​ത​​​​​​​​മ്യം ചെ​​​​​​​​യ്യ​​​​​​​​രു​​​​​​​​ത്.

സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ഈ​​​​​​​​ടു​​​​​​​​വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ വി​​​​​​​​ല നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​ത് നി​​​​​​​​ശ്ചി​​​​​​​​ത യോ​​​​​​​​ഗ്യ​​​​​​​​ത​​​​​​​​ക​​​​​​​​ളൊ​​​​​​​​ന്നു​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ മെ​​​മ്പ​​​ർ​​​മാ​​​ർ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന ബാ​​​​​​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​​​​​​ർ​​​​​​​​ഡ് അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​ൻ വ​​​കു​​​പ്പ് കാ​​​​​​​​ലാ​​​​​​​​കാ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ൾ ആ​​​​​​​​ധാ​​​​​​​​രം ചെ​​​​​​​​യ്യാ​​​​​​​​നാ​​​​​​​​യി നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന ഫെ​​​​​​​​യ​​​​​​​​ർ​​​​​​​​വാ​​​​​​​​ല്യു എ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി​​​​​​​​യാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം ഈ​​​​​​​​ടു​​​​​​​​വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ മൂ​​​​​​​​ല്യം നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ക്കേ​​​​​​​​ണ്ട​​​തെ​​​​​​​​ങ്കി​​​​​​​​ൽ അ​​​​​​​​തൊ​​​​​​​​ന്നും അ​​​​​​​​റി​​​​​​​​യി​​​​​​​​ല്ലാ​​​​​​​​ത്ത ബാ​​​​​​​​ങ്ക് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​ർ ‘​​​വാ​​​​​​​​യ്പ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ ആ​​​​​​​​ഗ്ര​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന’ തു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് ജാ​​​​​​​​മ്യ​​​​​​​​വ​​​​​​​​സ്തു​​​​​​​​വി​​​​​​​​ന്‍റെ വി​​​​​​​​ല​​​​​​​​യാ​​​​​​​​യി നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തെ​​​യാ​​​ണ് ഇ​​​തു പ്രതികൂല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​ത്.

സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വി​​​​​​​​ശ്വാ​​​​​​​​സ്യ​​​​​​​​ത നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ ആ​​​​​​​​ദ്യം ചെ​​​​​​​​യ്യേ​​​​​​​​ണ്ട​​​ത് ​​​​​ഒ​​​​​​​​രു മാ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ 10 ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യ്ക്കു മു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വാ​​​​​​​​യ്പ​​​​​​​​തു​​​​​​​​ക നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന എ​​​​​​​​ല്ലാ വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​യും ഈ​​​​​​​​ടു​​​​​​​​വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ വാ​​​​​​​​ല്യു​​​​​​​​വേ​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യ്ക്ക് പു​​​​​​​​റ​​​​​​​​ത്തു​​​​​​​​ള്ള അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത വാ​​​​​​​​ല്യു​​​​​​​​വ​​​​​​​​ർ​​​​​​​​മാ​​​​​​​​രെ​​​​​​​​ക്കൊ​​​​​​​​ണ്ട് ന​​​​​​​​ട​​​​​​​​ത്തി​​​​​​​​ക്ക​​​​​​​​ലാ​​​ണ്. പി​​​​​​​​ന്നീ​​​​​​​​ടു​​​​​​​​ള്ള മാ​​​​​​​​സം മൂ​​​ന്നു ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യ്ക്ക് മു​​​​​​​​ക​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള​​​​​​​​വ വാ​​​​​​​​ല്യു ചെ​​​​​​​​യ്യ​​​​​​​​ണം. ഇ​​​​​​​​തി​​​​​​​​ന്‍റെ ചെ​​​ല​​​​​​​​വ് വാ​​​​​​​​യ്പ എ​​​​​​​​ടു​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ​​​​​​​​ത​​​​​​​​ന്നെ വ​​​​​​​​ഹി​​​​​​​​ക്ക​​​​​​​​ണം. ഇ​​​​​​​​ങ്ങ​​​​​​​​നെ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന വാ​​​​​​​​ല്യു​​​​​​​​വേ​​​​​​​​ഷ​​​​​​​​നും ബാ​​​​​​​​ങ്ക് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​ർ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ വാ​​​​​​​​ല്യു​​​​​​​​വേ​​​​​​​​ഷ​​​​​​​​നും ത​​​​​​​​മ്മി​​​​​​​​ൽ 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ അ​​​​​​​​ന്ത​​​​​​​​ര​​​​​​​​മു​​​​​​​​ണ്ടെ​​​ങ്കി​​​​​​​​ൽ തെ​​​​​​​​റ്റാ​​​​​​​​യ വാ​​​​​​​​ല്യു​​​​​​​​വേ​​​​​​​​ഷ​​​​​​​​ൻ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ ബാ​​​​​​​​ങ്ക് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​രെ ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ൽ​​​നി​​​​​​​​ന്നു​​​​​​​​ത​​​​​​​​ന്നെ നീ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും അ​​​​​​​​ങ്ങ​​​​​​​​നെ വ്യ​​​​​​​​ത്യാ​​​​​​​​സം വ​​​​​​​​രു​​​​​​​​ന്ന തു​​​​​​​​ക​​​യ്​​​​​​​​ക്ക് സ​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യ ആ​​​​​​​​സ്തി​​​​​​​​ക​​​​​​​​ൾ ഈ​​​ടാ​​​യി ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വേ​​​ണം.

അ​​​​​​​​ർ​​​​​​​​ബ​​​​​​​​ൻ ബാ​​​​​​​​ങ്കിനെ മാതൃകയാക്കാം

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ​​​ത്ത​​​​​​​​ന്നെ റി​​​​​​​​സ​​​​​​​​ർ​​​​​​​​വ് ബാ​​​​​​​​ങ്കി​​​​​​​​ന്‍റെ നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​ർ​​​​​​​​ബ​​​​​​​​ൻ സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഇ​​​​​​​​ര​​​​​​​​ട്ട നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണ​​​​​​​​വും ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന ഓ​​​​​​​​ഡി​​​​​​​​റ്റിം​​​​​​​​ഗും ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ​​​​​​​​മാ​​​​​​​​രി​​​​​​​​ൽ നി​​​​​​​​ശ്ചി​​​​​​​​ത ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം ബാ​​​​​​​​ങ്കിം​​​​​​​​ഗ് അ​​​​​​​​റി​​​​​​​​വു​​​​​​​​ള്ള​​​​​​​​വ​​​​​​​​രെ നി​​​​​​​​യ​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ​​​​​​​​ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ന് മു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​രു മാ​​​​​​​​നേ​​​​​​​​ജ്മെ​​​​​​​​ന്‍റ് ക​​​​​​​​മ്മ​​​​​​​​ിറ്റി​​​​​​​​യെ നി​​​​​​​​യ​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

അ​​​​​​​​ർ​​​​​​​​ബ​​​​​​​​ൻ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​തു​​​പോ​​​ലെ അ​​​ഞ്ചു ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഡെ​​​​​​​​പ്പോ​​​​​​​​സി​​​​​​​​റ്റ് ഇ​​​​​​​​ൻ​​​​​​​​ഷ്വറ​​​​​​​​ൻ​​​​​​​​സ് ക്രെ​​​​​​​​ഡി​​​​​​​​റ്റ് ഗാ​​​​​​​​ര​​​​​​​​ന്‍റി കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന നി​​​​​​​​ക്ഷേ​​​​​​​​പ ഗാ​​​​​​​​ര​​​​​​​​ന്‍റി​​​​​ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു മാ​​​​​​​​റ്റ​​​​​​​​ണം. അ​​​​​​​​ടു​​​​​​​​ത്ത അ​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷ​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ ഏ​​​ഴു കോ​​​​​​​​ടി നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ത്തി​​​​​​​​നും മു​​​​​​​​ക​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള ക്ലാ​​​​​​​​സ് മൂ​​​ന്നു വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഇത്ത​​​രം നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ണം.

സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ 10,000 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യു​​​​​​​​ടെ ഒ​​​​​​​​രു പ്രാ​​​​​​​​ഥ​​​​​​​​മി​​​​​​​​ക കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക വാ​​​​​​​​യ്പ സം​​​​​​​​ഘ നി​​​​​​​​ക്ഷേ​​​​​​​​പ തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​ന​​​​​​​​ൽ​​​​​​​​ക​​​​​​​​ൽ റി​​​​​​​​വോ​​​​​​​​ൾ​​​​​​​​വിം​​​​​​​​ഗ് ഫ​​​​​​​​ണ്ട് അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​ര​​​​​​​​മാ​​​​​​​​യി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​ണം. നി​​​​​​​​ക്ഷേ​​​​​​​​പം തി​​​​​​​​രി​​​​​​​​ച്ചു​​​കൊ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ പ​​​​​​​​ണ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഈ ​​​​​​​​റി​​​​​​​​വോ​​​​​​​​ൾ​​​​​​​​വിം​​​​​​​​ഗ് ഫ​​​​​​​​ണ്ടി​​​ൽനി​​​​​​​​ന്നു പ​​​​​​​​ണം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യും അ​​​​​​​​ത് തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ട​​​യ്​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ബാ​​​​​​​​ധ്യ​​​​​​​​ത എ​​​​​​​​ന്നു മു​​​​​​​​ത​​​​​​​​ലാ​​​​​​​​ണോ അ​​​​​​​​ത്ത​​​​​​​​രം ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ൾ പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ലാ​​​​​​​​യ​​​​​​​​ത് ആ ​​​​​​​​കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ടം തു​​​​​​​​ട​​​​​​​​ങ്ങി ബാ​​​​​​​​ങ്ക് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യ​​​​​​​​വ​​​​​​​​രി​​​​​​​​ൽ​​​നി​​​​​​​​ന്നു റ​​​​​​​​വ​​​​​​​​ന്യു റി​​​​​​​​ക്ക​​​​​​​​വ​​​​​​​​റി മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ പി​​​​​​​​രി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​യും വേ​​​ണം. ഈ ​​​​​​​​റി​​​​​​​​വോ​​​​​​​​ൾ​​​​​​​​വിം​​​​​​​​ഗ് ഫ​​​​​​​​ണ്ടി​​​ൽ​​​നി​​​​​​​​ന്നു പ​​​​​​​​ണം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന സം​​​​​​​​ഘ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ ആ​​​​​​​​സ്തി​​​​​​​​യും ബാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യും ചാ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​ഡ് അ​​​​​​​​ക്കൗ​​​​​​​​ണ്ട​​​ന്‍റി​​​​​​​​നെ​​​ക്കൊ​​​​​​​​ണ്ട് പ​​​രി​​​ശോ​​​ധി​​​പ്പി​​​ച്ച് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​സ​​​​​​​​മി​​​​​​​​തി അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും അ​​​​​​​​ത്ത​​​​​​​​രം സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ​​​​​​​​യും പ​​​​​​​​ക്ക​​​​​​​​ൽ​​​നി​​​​​​​​ന്ന് ഈ​​​​​​​​ടാ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​ണം.

ഓ​​​​​​​​ഡി​​​​​​​​റ്റ് പ്രഹസനമാകരുത്

വ​​​​​​​​ള​​​​​​​​രെ വി​​​​​​​​ശാ​​​​​​​​ല​​​​​​​​മാ​​​​​​​​യ ഓ​​​​​​​​ഡി​​​​​​​​റ്റ് സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മു​​​​​​​​ണ്ടാ​​​യി​​​​​​​​ട്ടും എ​​​​​​​​ല്ലാ ​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഓ​​​​​​​​ഡി​​​​​​​​റ്റ് ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടും വാ​​​​​​​​യ്പാ ത​​​​​​​​ട്ടി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ഓ​​​​​​​​ഡി​​​​​​​​റ്റിം​​​​​​​​ഗി​​​​​​​​ലും ഓ​​​​​​​​ഡി​​​​​​​​റ്റിം​​​​​​​​ഗി​​​​​​​​നു നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രി​​​​​​​​ലും കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ശ്ന​​​​​​​​മു​​​​​​​​ണ്ട്.

60 കോ​​​​​​​​ടി​​​​​​​​യി​​​​​​​​ല​​​​​​​​ധി​​​​​​​​കം നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ള്ള ക്ലാ​​​​​​​​സ് വ​​​​​​​​ണ്‍ സൂ​​​​​​​​പ്പ​​​​​​​​ർ​​​​​​​​ഗ്രേ​​​​​​​​ഡ് സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ചാ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​​​​​​​​​ഡ് അ​​​​​​​​ക്കൗ​​​​​​​​ണ്ട​​​ന്‍റി​​​​​​​​ന്‍റെ വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക ഓ​​​​​​​​ഡി​​​​​​​​റ്റ് നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യും ന​​​​​​​​ട​​​​​​​​ത്ത​​​​​​​​ണം. ക്ലാ​​​​​​​​സ് വ​​​​​​​​ണ്‍ സൂ​​​​​​​​പ്പ​​​​​​​​ർ ഗ്രേ​​​​​​​​ഡ് ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളെ ചാ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​ഡ് അ​​​​​​​​ക്കൗ​​​​​​​​ണ്ട​​​ന്‍റി​​​​​​​​ന്‍റെ ഓ​​​​​​​​ഡി​​​​​​​​റ്റിം​​​​​​​​ഗി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ‘സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​തം’, ‘ഭാ​​​​​​​​ഗി​​​​​​​​ക സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​തം’, ‘സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മ​​​​​​​​ല്ല’ എ​​​​​​​​ന്നീ റാ​​​​​​​​ങ്കിം​​​​​​​​ഗ് ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യും അ​​​​​​​​തു പൊ​​​​​​​​തു​​​​​​​​ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​റി​​​​​​​​വി​​​​​​​​ലേ​​​​​​​​ക്കാ​​​​​​​​യി നെ​​​​​​​​യിം ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ല​​​​​​​​ട​​​​​​​​ക്കം പ്ര​​​​​​​​ദ​​​​​​​​ർ​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​ക​​​യും വേ​​​​​​​​ണം.

86 ശ​​​ത​​​മാ​​​നം ​​​​​വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ൾ കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കേ​​​​​​​​ത​​​​​​​​ര വാ​​​​​​​​ണി​​​​​​​​ജ്യ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ൽ കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യ​​​​​​​​ല്ല വാ​​​​​​​​യ്പ കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക​​​​​​​​യ്ക്കു കാ​​​​​​​​ര​​​​​​​​ണ​​​മെ​​​ന്നു വ‍്യ​​​ക്ത​​​മാ​​​ണ്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടു​​​ത​​​​​​​​ന്നെ അ​​​​​​​​ത്ത​​​​​​​​രം വാ​​​​​​​​ണി​​​​​​​​ജ്യവാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് എ​​​​​​​​ന്തെ​​​​​​​​ങ്കി​​​​​​​​ലും ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യം കൊ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ൽ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ആ ​​​​​​​​പ​​​​​​​​ണം മു​​​​​​​​ൻ​​​​​​​​കൂ​​​​​​​​റാ​​​​​​​​യി സം​​​ഘ​​​ങ്ങ​​​ളെ ഏ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണം.

സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്ക് വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളി​​​​​​​​ലെ കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കേ​​​​​​​​ത​​​​​​​​ര വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളി​​​​​​​​ലൊ​​​​​​​​ക്കെ റി​​​​​​​​സ​​​​​​​​ർ​​​​​​​​വ് ബാ​​​​​​​​ങ്കി​​​​​​​​ന്‍റെ നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശാ​​​​​​​​നു​​​​​​​​സ​​​​​​​​ര​​​​​​​​ണം വാ​​​​​​​​ണി​​​​​​​​ജ്യ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 2000 മു​​​​​​​​ത​​​​​​​​ൽ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യ പ്രൂ​​​​​​​​ഡ​​​​​​​​ൻ​​​​​​​​ഷ്യ​​​​​​​​ൽ നോം ​​​​​​​​ഫോ​​​​​​​​ർ അ​​​​​​​​സ​​​​​​​​റ്റ് ക്ലാ​​​​​​​​സി​​​​​​​​ഫി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​ര​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ണം. കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കേ​​​​​​​​ത​​​​​​​​ര വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളി​​​​​​​​ൽ മാ​​​​​​​​സാ​​​​​​​​മാ​​​​​​​​സം ഈ​​​​​​​​ടാ​​​​​​​​ക്കു​​​​​​​​ന്ന പ​​​​​​​​ലി​​​​​​​​ശ 90 ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ അ​​​​​​​​ട​​​​​​​​യ്ക്കാ​​​​​​​​ത്ത​​​​​​​​പ​​​​​​​​ക്ഷം അ​​​​​​​​ത്ത​​​​​​​​രം വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളൊ​​​​​​​​ക്കെ നി​​​​​​​​ഷ്ക്രി​​​​​​​​യ ആ​​​​​​​​സ്തി​​​​​​​​ക​​​​​​​​ളാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കി പി​​​​​​​​ന്നീ​​​​​​​​ട് അ​​​​​​​​ത്ത​​​​​​​​രം വാ​​​​​​​​യ്പ​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ​​​​​​​​ലി​​​​​​​​ശ ഈ​​​​​​​​ടാ​​​​​​​​ക്ക​​​​​​​​രു​​​​​​​​ത്.

അ​​​​​​​​ങ്ങ​​​​​​​​നെ ചെ​​​​​​​​യ്താ​​​​​​​​ൽ ലാ​​​​​​​​ഭ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളേ​​​​​​​​ത്, ന​​​​​​​​ഷ്ട​​​​​​​​ത്തി​​​​​​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​​​​​​ന്ന​​​വ​​​യേ​​​ത് എ​​​​​​​​ന്ന് കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്താ​​​​​​​​നാ​​​​​​​​കും. സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ൾ സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​യി നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ ഈ ​​​​​​​​ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ്.

(അ​​വ​​സാ​​നി​​ച്ചു)