ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക

11:05 PM Nov 12, 2022 | Deepika.com
അ​​മ​​ൽ സി​​റി​​യ​​ക് ജോ​​സ് വേ​​ളാ​​ശേ​​രി​​ൽ

ഭ​​ര​​ണ​​ഘ​​ട​​നാ അ​​സം​​ബ്ലി​​യി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യു​​ടെ അ​​വ​​സാ​​നം 26 മേയ് 1949 ​ൽ (Ref: 8.92.109) ചി​​ല ന്യൂ​ന​​പ​​ക്ഷ ആ​​ശ​​ങ്ക​​ക​​ൾ മു​​ന്പു പ​​ങ്കു​വ​​ച്ച ചു​​രു​​ക്കം ചി​​ല മു​​സ്‌ലിം പ്ര​​തി​​നി​​ധി​​ക​​ളോ​​ടാ​യി​​ സ​​ർ​​ദാ​​ർ വ​​ല്ല​ഭ​​്ഭാ​​യി പ​​ട്ടേ​​ൽ ചോ​​ദി​​ച്ച​​തി​​താ​​ണ്; ഇ​​ന്ന് മു​​സ്‌ലിം​​ക​​ൾ വ​​ള​​രെ ശ​​ക്ത​​രും സു​​സം​​ഘ​​ടി​​ത​​രു​​മാ​​യ ഒ​​രു ന്യൂ​​ന​​പ​​ക്ഷ​​മാ​​ണ്. രാ​​ജ്യം വി​​ഭ​​ജി​​ക്കാ​​ൻ ത​​ക്ക ശ​​ക്തി​​യു​​ള്ള ഒ​​രു ന്യൂ​​ന​​പ​​ക്ഷം ന്യൂ​​ന​​പ​​ക്ഷ​​മ​​ല്ല. എ​​ന്തു​​കൊ​​ണ്ടാ​​ണ് നി​​ങ്ങ​​ൾ ന്യൂ​​ന​​പ​​ക്ഷ​​മാ​​ണെ​​ന്നു ക​​രു​​തു​​ന്ന​​ത്? നി​​ങ്ങ​​ൾ ശ​​ക്ത​​വും സു​​സം​​ഘ​​ടി​​ത​​വു​​മാ​​യ ഒ​​രു ന്യൂ​​ന​​പ​​ക്ഷ​​മാ​​ണെ​​ങ്കി​​ൽ, നി​​ങ്ങ​​ൾ എ​​ന്തി​​നാ​​ണ് സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ൾ അവകാശപ്പെടാൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്? എ​​ന്തു​​കൊ​​ണ്ടാ​​ണ് നി​​ങ്ങ​​ൾ പ്ര​​ത്യേ​​കാ​​വ​​കാ​​ശ​​ങ്ങ​​ൾ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്?

ഓ​​രോ കേ​​ര​​ളീ​​യ​​നും മ​​ന​​സി​​ലാ​​ക്ക​​ണം ന​​മ്മ​​ൾ ഇ​​ന്നു ച​​ർ​​ച്ച ചെ​​യ്യു​​ന്ന സം​​വ​​ര​​ണ പ്ര​​ശ്ന​​ങ്ങ​​ൾ അ​​ന്ന് അ​​വ​​ർ ച​​ർ​​ച്ച ചെ​​യ്യു​​ക​​യും പ​​രി​​ഹാ​​രമു​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്ത​​താ​​ണ്. മ​​താ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​വ​​ര​​ണം ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത​​ല്ല. എ​​ല്ലാ ന്യൂന​​പ​​ക്ഷ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളും അ​​വ​​രു​​ടെ സം​​വ​​ര​​ണം വി​​ട്ടുകൊ​​ടു​​ക്കു​​ക​​യും പ​​ത്തു വ​​ർ​​ഷ​​ത്തേ​​ക്ക് ഹി​​ന്ദു ഐ​​ഡ​​ന്‍റി​​റ്റി പു​​ല​​ർ​​ത്തു​​ന്ന ഹ​​രി​​ജ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു സം​​വ​​ര​​ണം അ​​നു​​വ​​ദി​​ക്കു​​ക​​യും ന്യൂ​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ൾ വി​​ഭാ​​വ​​ന ചെ​​യ്യു​​ക​​യും ചെ​​യ്ത ഒ​​രു ഭ​​ര​​ണ​​ഘ​​ട​​നയാണ് 1950ൽ ​​ഇ​​റ​​ങ്ങി​​യ ന​​മ്മു​​ടെ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന.

കാ​​ലം മു​​ന്നോ​​ട്ടു​ പോ​​യി. പ​​ല പി​​ന്നാ​​ക്ക വി​​ഭാ​​ഗ പ​​ഠ​​ന​​ങ്ങ​​ളും ന​​ട​​ന്നു. 1959ലും 1980​​ലും ഒ​​ക്കെ ചി​​ല റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. സ​​ർ​​ക്കാ​​ർ കാ​​ര്യ​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കി​​യി​​ല്ല. 1993ലാ​​ണ് 1980ലെ ​​മ​​ണ്ഡ​​ൽ ക​​മ്മീ​​ഷ​​ൻ പ​​രി​​ഗ​​ണ​​ന​​ക​​ൾ ചി​​ല കൂ​​ട്ടി​ച്ചേ​​ർ​​ക്ക​​ലു​​ക​​ളോ​​ടെ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. അ​​ങ്ങ​​നെ രാ​​ജ്യ​​ത്ത് ഒ​​ബി​​സി സം​​വ​​ര​​ണം നിലവിൽ വ​​ന്നു.

മാ​​പ്പി​​ള വി​​ഷ​​യം

1993ൽ ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച കേ​​ര​​ള​​ത്തി​​ന്‍റെ ഒ​​ബി​​സി പ​​ട്ടി​​ക​​യി​​ൽ മാ​​പ്പി​​ള എ​​ന്ന വി​​ഭാ​​ഗം 39-ാമ​​താ​​യി കി​​ട​​ക്കു​​ന്നു​​ണ്ട്. ആ​​രാ​​ണ് മാ​​പ്പി​​ള? സെ​​മി​​റ്റി​​ക് മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പെ​​ട്ട​​വ​​രെ​​യാ​​ണ് മാ​​പ്പി​​ള​​മാ​​ർ എ​​ന്നു വി​​ളി​​ച്ചി​​രു​​ന്ന​​ത് ‘ന​​സ്രാ​​ണി​​മാ​​പ്പി​​ള, ജൂ​​ത​​മാ​​പ്പി​​ള, ജോ​​ന​​ക​​മാ​​പ്പി​​ള (മു​​സ്‌ലിം​​മാ​​പ്പി​​ള)’ എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു. ഭ​​ര​​ണ​​ഘ​​ട​​ന പ്ര​​കാ​​രം മ​​താ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​വ​​ര​​ണം പാ​​ടി​​ല്ല എ​​ന്ന വ്യ​​വ​​സ്ഥ​​യോ​​ടുചേ​​ർ​​ന്ന് സ​​വ​​ർ​ണ - അ​​വ​​ർ​​ണ ഗ​​ണ​​ത്തി​​ൽ​​പ്പെ​​ടാ​​ത്ത പ​​ര​​ന്പ​​രാ​​ഗ​​ത ഐ​​ഡ​​ന്‍റി​​റ്റി ഉ​​ള്ള ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളെ​​യാ​​ണു പ​​രി​​ഗ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​താ​​യി​​ കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത്. 1996ൽ ​​കേ​​ര​​ള​​ത്തി​​ന്‍റെ ഒ​​ബി​​സി ലി​​സ്റ്റി​​ൽ ‘മാ​​പ്പി​​ള’ യി​​ൽ ഒ​​രു ഭേ​​ദ​​ഗ​​തി വ​​രു​​ന്നു​​ണ്ട്. 39 (A) ​ആ​​യി മു​​സ്‌ലിംക​​ളി​​ലെ അ​​ഞ്ചു വി​​ഭാ​​ഗ​​ങ്ങ​​ളെ മാ​​പ്പി​​ളവി​​ഭാ​​ഗ സം​​വ​​ര​​ണ​​ത്തി​​ൽനി​​ന്നു പു​​റ​​ത്താ​​ക്കു​​ന്നു. അ​​വ​​ർ ഇ​​വ​​രാ​​ണ് (1) ബോറ, (2) കച്ചി മേമൻ, (3) നവയാത്ത്, (4) തുറുക്കൻ, (5) ദഖാനി മുസ്‌ലിം വി​​ഭാ​​ഗ​​ങ്ങ​​ൾ.

ഇ​​തി​​ൽ ഈ ​​അ​​ടു​​ത്ത കാ​​ല​​ത്താ​​യി ചി​​ല സം​​ഘ​​ടി​​ത മാ​​റ്റ​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ന്നു. നി​​ല​​വി​​ലെ കേ​​ര​​ള പി​​എ​​സ്‌സി ​​സൈ​​റ്റി​​ൽ ​​ല​​ഭ്യ​​മാ​​യ ഒ​​ബി​​സി പ​​ട്ടി​​ക​​യി​​ൽ 43-ാമ​​താ​​യി ‘മാ​​പ്പി​​ള അ​​ല്ലെ​​ങ്കി​​ൽ മു​​സ്‌ലിം ’എ​​ന്ന് മാ​​റ്റ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. അ​​ടു​​ത്ത നാ​​ളു​​ക​​ളി​​ലെ കേ​​ര​​ള​​ത്തി​​ന്‍റെ ചി​​ല ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ളി​​ലും യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളു​​ടെ പു​​തു​​ക്കി​​യ പ്രോ​​സ്പെ​​ക്ട​​സു​​ക​​ളി​​ലും ഒ​​ബി​​സി/ എ​​സ്ഇ​​ബി​​സി പ​​ട്ടി​​ക​​യി​​ൽ മാ​​പ്പി​​ള എ​​ന്നു കാ​​ണാ​​നി​​ല്ല. പ​​ക​​ര​​മാ​​യി മു​​സ്‌ലിം എ​​ന്ന നി​​ല​​യി​​ൽ ഇ​​സ്ലാ​​മാ​​യ എ​​ല്ലാ​​വ​​ർ​​ക്കും സം​​വ​​ര​​ണം എ​​ന്ന രീ​​തി​​യി​​ൽ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​ത്മാ​​വി​​നെ മു​​റി​​പ്പെ​​ടു​​ത്തു​​ന്ന വി​​ധ​​ത്തി​​ൽ ക​​ടു​​ത്ത ഭ​​ര​​ണ​​ഘ​​ട​​നാ ലം​​ഘ​​നമാ​​ണു കേ​​ര​​ള​​ത്തി​​ൽ മാ​​ത്ര​​മാ​​യി ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. എ​​ന്നി​​ട്ടാ​​ണ് മു​​സ്‌ലിം ലീ​​ഗ് നേ​​താ​​വ് കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി പ​​റ​​യു​​ന്ന​​ത്, ഇ​​ഡ​​ബ്ല്യു​​എ​​സ് സം​​വ​​ര​​ണം എ​​തി​​ർ​​ക്ക​​ണം എ​​ന്ന്. എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും എ​​ല്ലാ ന്യു​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു​​മാ​​യി ന്യൂ​​ന​​പ​​ക്ഷ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്പോ​​ൾ ഈ ​​നാ​​ട്ടി​​ൽ നി​​കു​​തി അ​​ട​​യ്ക്കു​​ന്ന ന്യൂന​​പ​​ക്ഷ വി​​ഭാ​​ഗ​​മാ​​യ 64 ല​​ക്ഷം ക്രി​​സ്ത്യാ​​നി​​ക​​ളു​​ടെ മു​​ൻ​​പി​​ൽ കേ​​ര​​ള​​ത്തി​​ൽ ന്യൂ​ന​​പ​​ക്ഷ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ 100% മു​​സ്‌ലിം സ​​മു​​ദാ​​യ​​ത്തി​​നാ​​ണ് എ​ന്നാ​ണ്, സം​​സ്ഥാ​​ന ന്യൂന​​പ​​ക്ഷ വ​​കു​​പ്പ് എ​​ല്ലാം പ​​ദ്ധ​​തി​​ക​​ളി​​ലും സ്വീ​​ക​​രി​​ച്ചു വ​​ന്നി​​രു​​ന്ന 80:20 (മു​​സ്‌ലിം: മ​​റ്റ് മ​​ത​​ന്യൂ​ന​​പ​​ക്ഷ​​ങ്ങ​​ൾ) എ​​ന്ന അ​​നു​​പാ​​തം ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ക​​ടു​​ത്ത ലം​​ഘ​​നം എ​​ന്ന് ഹൈ​ക്കോ​​ട​​തി വി​​ധി എ​​ഴു​​തി​​യ ദി​​വ​​സം അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പി​​ൽ പ​​റ​​ഞ്ഞ​​ത്.

ദുർബലരായ ക്രി​​സ്ത്യ​​ാനികൾ

ക​​ഴി​​ഞ്ഞ കാ​​ലം വ​​രെ കേ​​ര​​ള​​ത്തി​​നു ലോ​​ക​​ത്തി​​ന്‍റെ മു​​ൻ​​പി​​ൽ അ​​ഭി​​മാ​​ന​​ത്തോ​​ടെ പ​​റ​​യാ​​ൻ സാ​​ധി​​ച്ചി​​രു​​ന്ന വി​​ദ്യാ​​ഭ്യാ​​സ, സാ​​മൂ​​ഹി​​ക നി​​ല​​വാ​​ര​മൂ​​ല്യ​​ങ്ങ​​ൾ ഇ​​വി​​ടെ​​യു​​ള്ള ക്രി​​സ്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​ന്‍റെ ശ്ര​​മ​​ഫ​​ല​​ത്താ​​ൽ ഉ​​ണ്ടാ​​യ​​താ​​ണെ​​ന്ന് എ​​ല്ലാ​​വ​​രും അം​​ഗീ​​ക​​രി​​ക്കും. ആ​​ർ​​ക്കും ഒ​​രു ദ്രോ​​ഹ​​വും ചെ​​യ്യാ​​ത്ത, ഈ ​​നാ​​ടി​​ന്‍റെ വ​​ള​​ർ​​ച്ച​​യി​​ൽ മു​​ഖ്യ​പ​​ങ്കു വ​​ഹി​​ച്ച ഈ ​​സ​​മു​​ദാ​​യം 25% ജ​​ന​ന​​നി​​ര​​ക്കി​​ൽ നി​​ന്നും 13% ജ​​ന​​ന​നി​​ര​​ക്കി​​ലേ​​ക്ക് താ​ഴ്ന്നി​​രി​​ക്കു​ക​യാ​​ണ്. കേ​​ര​​ള​​ത്തി​​ലെ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യി ഏ​​റ്റ​​വും പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​മാ​​യി ഇ​​വി​​ടെ​​യു​​ള്ള ക്രി​​സ്ത്യാ​​നി​​ക​​ൾ മാ​​റി​ക്ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. ഈ ​​നാ​​ടി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്ക് ഇ​​ത്ര​​യേ​​റെ ക​​ഷ്ട​​പ്പെ​​ട്ട ഈ ​​സ​​മു​​ദാ​​യ​​ത്തെ അ​​റി​​ഞ്ഞു​​കൊ​​ണ്ടു ത​​ള​​ർ​​ത്താ​​നും ത​​ക​​ർ​​ക്കാ​​നും രാ​​ഷ്ട്രീ​​യ, സാ​​മു​​ദാ​​യി​​ക, ക​​ലാ-​​മാ​​ധ്യ​​മ അ​​ജ​​ണ്ട​​ക​​ൾ അ​​തിവി​​ദ​​ഗ്ധ​​മാ​​യി അ​​ര​​ങ്ങേ​​റി​​യി​​ട്ടും, ഭ​​യ​​ന്നി​​ട്ട് വി​​ളി​​ച്ചു പ​​റ​​യാ​​ൻ പോ​​ലും ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലേ​​ക്ക് ഈ ​​സ​​മൂ​​ഹം എ​​ത്തി​​ച്ചേ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​നി മ​​ത​​സം​​വ​​ര​​ണം ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധം അ​​ല്ല എ​​ന്ന് അ​​ഭി​​ന​​വ പണ്ഡിതന്മാർ വാ​​ദി​​ക്കു​​ന്നപ​​ക്ഷം കേ​​ര​​ള​​ത്തി​​ലെ സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി​​ക​​ളെ ഉ​​ട​​ൻത​​ന്നെ ഒബിസി പ​​ട്ടി​​ക​​യി​​ൽ കൃ​​ത്യ​​മാ​​യും വ്യ​​ക്ത​​മാ​​യും ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ നി​​ങ്ങ​​ൾ വാ​​ദി​​ക്കേ​​ണ്ട​​താ​​ണ്.

അ​​തി​​നു​​ള്ള ചി​​ല കാ​​ര​​ണ​​ങ്ങ​​ൾ നി​​ര​​ത്താം. കേ​​ര​​ള​​ത്തി​​ൽ പ്ര​​മു​​ഖ രാ​​ജ​​വം​​ശ​​വും സൈ​​നി​​ക, രാ​​ജപ​​ദ​​വി​​ക​​ളും ഉ​​ണ്ടാ​​യി​​രു​​ന്ന സ​​മൂ​​ഹ​​മാ​​ണ് മു​​സ്‌ലിം സ​​മൂ​​ഹം. സ​​ച്ചാ​​ർ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ പ​ത്താം അ​ധ്യാ​യം മൂ​ന്നാം ഉ​പ​ശീ​ർ​ഷ​ക​ത്തി​ൽ രേ​​ഖ​​പ്പെ​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ൽ സം​​വ​​ര​​ണം കി​​ട്ടു​​ന്ന മു​​സ്‌ലിംക​​ൾ മാ​​പ്പി​​ള വി​​ഭാ​​ഗ​​ത്തി​​ൽ പെ​​ടു​​ന്ന​​വ​​ർ ആ​​ണെ​​ന്നും ആ ​​മാ​​പ്പി​​ള വി​​ഭാ​​ഗ​​ത്തി​​ൽ അ​​ഞ്ചു ഉ​​പ​​വി​​ഭാ​​ഗ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നും അ​​തി​​ൽ ’ത​​ങ്ങ​​ൾ, അ​​റ​​ബി​​സ്, മ​​ല​​ബാ​​റി​​സ്’ എ​​ന്നി​​വ​​ർ മു​​ന്നാ​​ക്കക്കാ​​ർ ആ​​ണെ​​ന്നും പു​​സ​​ലാ​​ർ, ഒ​​സാൻ വി​​ഭാ​​ഗ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് പി​​ന്നാ​ക്ക​​ക്കാ​ർ എ​​ന്നുമാണ്.

അതിങ്ങനെയാണ്:

“കേ​​ര​​ള​​ത്തി​​ൽ, മ​​ല​​ബാ​​റി​​ലെ മാപ്പിള​​ക​​ളെ ത​​ങ്ങ​​ൾ, അ​​റ​​ബി​​ക​​ൾ, മ​​ലബാ​​രി​​ക​​ൾ, പുസ​​ലാ​​ർ, ഒ​​സാ​​ൻ എ​​ന്നി​​ങ്ങ​​നെ അ​​ഞ്ചു വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ചി​​രി​​ക്കു​​ന്നു. പ്ര​​വാ​​ച​​ക​​ന്‍റെ പു​​ത്രി ഫാ​​ത്തി​​മ​​യി​​ൽനി​​ന്നാ​​ണെ​​ന്ന​​തി​​നാ​​ൽ ത​​ങ്ങ​​ൾ വം​​ശ​​പ​​ര​​ന്പ​​ര​​യി​​ലു​​ള്ള​​വ​​ർ മു​​ന്നാ​​ക്ക​​രാ​​ണ്. അ​​റ​​ബ് വം​​ശ​​പ​​ര​​ന്പ​​ര അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന അ​​റ​​ബ് പു​​രു​​ഷ​ന്മാ​​രും സ്ത്രീ​​ക​​ളു​​മാ​​ണു അ​​ടു​​ത്ത റാ​​ങ്കി​​ലു​​ള്ള​​ത്. മ​​ല​​ബാ​​റി​​ക​​ളാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ലു​​ള്ള​​ത്. അ​​വ​​ർ​​ക്ക് അ​​റ​​ബ് വം​​ശ​​പ​​ര​​ന്പ​​ര ന​​ഷ്ട​​പ്പെ​​ട്ടു. അ​​വ​​ർ മാ​​തൃ​​വം​​ശ​​പ​​ര​​ന്പ​​ര പി​​ന്തു​​ട​​രു​​ന്നു. മു​​ക്കു​​വ​​ൻ എ​​ന്ന് വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ഹി​​ന്ദു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളി​​ൽനി​​ന്നു മ​​തം മാ​​റി​​യ പു​​തുമുസ്‌ലിംക​​ളാ​​ണ് പു​​സല​​ാർ. അ​​വ​​ർ​​ക്ക് താ​​ഴ്ന്ന പ​​ദ​​വി​​യാ​​ണ്. ക്ഷു​​ര​​ക​​ർ​​ത്താ​​ക്ക​​ളാ​​യ ഒ​​സാ​​ന്മാ​​രാ​​ണ് അ​​വ​​രു​​ടെ തൊ​​ഴി​​ലി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഏ​​റ്റ​​വും താ​​ഴ്ന്ന റാ​​ങ്കി​​ൽ”.

അ​പ്പോ​ൾ നി​ല​വി​ൽ എ​ങ്ങ​നെ ‘ത​ങ്ങ​ൾ, അ​റ​ബി​സ്, മ​ല​ബാ​റി​സ്’ കേ​ര​ള​ത്തി​ൽ സം​വ​ര​ണം നേ​ടു​ന്നു? കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ, സം​ഘ​ട​നാ, സാ​ന്പ​ത്തി​ക, ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​യു​ള്ള മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ഇ​ന്ന് ഒ​ബി​സി സം​വ​ര​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ദു​ർ​ബ​ല​രാ​യ കേ​ര​ള​ത്തി​ലെ ക്രി​സ്ത്യാ​നി​ക​ൾ എ​ല്ലാം ഒ​ബി​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട​വ​ര​ല്ലേ? ഇ​ക്കാ​ര്യ​ത്തി​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് എ​ങ്ങ​നെ​യാ​ണ് എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത്. കേ​​ര​​ളച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ക്രൈ​സ്ത​വ​രു​ടെ പി​​ന്നാ​​ക്കാ​​വ​​സ്ഥ പ​​ഠി​​ച്ച സ​​ർ​​ക്കാ​​ർ ക​​മ്മീ​​ഷ​​നാ​​യ ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ 2019ൽ ​​സീ​​റ്റിം​​ഗ് ന​​ട​​ത്തി ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ട് എ​​ന്തു​​കൊ​​ണ്ട് ചെ​​യ​​ർ​​മാ​​ൻ സ​​ർ​​ക്കാ​​രി​​ന് സ​​മ​​ർ​​പ്പി​​ച്ചി​​ല്ല? കേ​​ര​​ള സം​​സ്ഥാ​​ന ന്യൂ​ന​​പ​​ക്ഷ വ​​കു​​പ്പി​​ലും ക​​മ്മീ​​ഷ​​നി​​ലും ക്രി​​സ്ത്യ​​ൻ പ​​ങ്കാ​​ളി​​ത്തം ഇ​​ല്ലാ​​താ​​ക്കാ​​ൻ ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ൾ എ​​ന്തു​​കൊ​​ണ്ട് ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്നി​​ല്ല?

15-ാം ​കേ​​ര​​ള നി​​യ​​മ​​സ​​ഭ ര​ണ്ടാം ​സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ക്ഷ​​ത്ര​​ചി​​ഹ്ന​​മി​​ട്ട 122(C) ​ചോ​​ദ്യ​​ത്തി​​ന് കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി 17,77,32,412 രൂ​​പ (പ​​തി​​നേ​​ഴേ​​മു​​ക്കാ​​ൽ കോ​​ടി രൂ​​പ) മ​​ദ്ര​​സ അ​​ധ്യാ​​പ​​ക ക്ഷേ​​മ​​നി​​ധി​​ക്ക് കൊ​​ടു​​ത്തി​​ട്ടു​​ണ്ട് എ​​ന്ന മ​​റു​​പ​​ടി ന​​ൽ​​കി. പ്ര​ധാ​ൻ​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം എ​ന്ന ​ന്യൂന​​പ​​ക്ഷ പ​​ദ്ധ​​തി ഉ​​പ​​യോ​​ഗി​​ച്ച് കൊ​​ല്ലം ജി​​ല്ല​​യി​​ൽ ത​​ന്നെ നാ​ലു മ​​ദ്ര​​സ​​ക​​ൾ​​ക്ക് ഒ​​ന്നി​​ന് ഏതദേശം ര​ണ്ടു കോ​​ടി രൂ​​പ എ​​ന്ന നി​​ല​​യി​​ൽ ചെ​ല​​വ​​ഴി​​ക്കാ​​ൻ ത​​യാ​​റാ​​ക്കു​​ന്നു. ഇ​​ങ്ങ​​നെ ന്യൂ​​ന​​പ​​ക്ഷ പ​​രി​​ഗ​​ണ​​ന വ​​ഴി മു​​സ്‌ലിം ന്യൂ​ന​​പ​​ക്ഷ​​ത്തി​​ന്‍റെ മ​​ത​പ​​ഠ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്പോ​​ൾ എ​​ന്തു​​കൊ​​ണ്ട് ക്രി​​സ്ത്യ​​ൻ ന്യൂ​​ന​​പ​​ക്ഷ​​ത്തി​​ന് ഇ​​ങ്ങ​​നെ ഒ​​ന്നുംത​​ന്നെ ന​​ൽ​​കുന്നി​​ല്ല? 80:20(മു​​സ്‌ലിം: മ​​റ്റ് മ​​ത​​ന്യൂന​​പ​​ക്ഷ​​ങ്ങ​​ൾ) എ​​ന്ന ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പ് സ്വീ​​ക​​രി​​ച്ച അ​​നു​​പാ​​തം ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ക​​ടു​​ത്ത​ ലം​​ഘ​​നം എ​​ന്ന് ഹൈ​​ക്കോ​​ട​​തി വി​​ധി​​യെ​​ഴു​​തി.

കേ​​ര​​ള​​ത്തി​​ലെ 64 ല​​ക്ഷം ജ​​ന​​ങ്ങ​​ൾ​​ക്ക് നീ​​തി ല​​ഭി​​ച്ച​​തി​​നെ ചോ​​ദ്യം ചെ​​യ്തു​​കൊ​​ണ്ട് സു​​പ്രീംകോ​​ട​​തി​​യി​​ൽ വി​​ധി​​ക്കെ​​തി​​രേ അ​​പ്പീ​​ൽ പോ​​കാ​​ൻ കേ​​ര​​ള സ​​ർ​​ക്കാ​​രി​​നെ സം​​ഘ​​ടി​​ത​​മാ​​യി സ്വാ​​ധീ​​നി​​ച്ച​​വ​​രെ​​ക്കാ​​ളും എ​​ന്തു പി​​ന്നാ​​ക്കാ​​വ​​സ്ഥ കു​​റ​​വാ​​ണ് കേ​​ര​​ള​​ത്തി​​ലെ ക്രി​​സ്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​നു​​ള്ള​​ത്? അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ ച​​ക്ര​​ശ്വാ​​സം വ​​ലി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ലെ ക്രി​​സ്ത്യ​​ൻ സ​​മൂ​​ഹ​​ത്തെ പൊ​​തു​​സ​​മൂ​​ഹ​​മേ, സ​​ർ​​ക്കാ​​രേ തൃ​​ണ​​വ​​ത്ക​​രി​​ക്ക​​രു​​ത്, ത​​മ​​സ്ക​​രി​​ക്ക​​രു​​ത്, കൂ​​ടെ​​യു​​ണ്ടാ​​വ​​ണം, അ​​പേ​​ക്ഷ​​യാ​​ണ്.

(അ​വ​സാ​നി​ച്ചു)