തെങ്ങ് ജീവന്‍റെ വൃക്ഷം

10:22 PM Sep 01, 2022 | Deepika.com
ര​​​​ഞ്ജി​​​​ത് ചാ​​​​ക്കോ

നാ​​​​ളി​​​​കേ​​​​ര ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​ത്ത് ഒ​​​​ന്നാം​​​​സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ക്കാ​​​​ണ്. ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​തും കൃ​​​​ഷി വി​​​​സ്തൃ​​​​തി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ മൂ​​​​ന്നാ​​​​മ​​​​തു​​​​മാ​​​​ണ്. പ്ര​​​​തി​​​​വ​​​​ർ​​​​ഷ ഉ​​​​ത്പാ​​​​ദ​​​​നം 22,167 ദ​​​​ശ​​​​ല​​​​ക്ഷം നാ​​​​ളി​​​​കേ​​​​ര​​​​വും. മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ത​​​​ട്ടി​​​​ച്ചു​​​​നോ​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ വ​​​​ള​​​​രെ പി​​​​ന്നി​​​​ലാ​​​​ണ്. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​നി ഏ​​​​റെ​​​​ദൂ​​​​രം ന​​​​മു​​​​ക്കു മു​​​​ന്നേ​​​​റാ​​​​നു​​​​ണ്ട്. നാ​​​​ളി​​​​കേ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് 2021-22 വ​​​​ർ​​​​ഷ​​​​ത്തെ മൊ​​​​ത്തം ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​രു​​​​മാ​​​​നം ഏ​​​​ക​​​​ദേ​​​​ശം 7,200 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ശ്ലാ​​​​ഘ​​​​നീ​​​​യ​​​​മാ​​​​യ നേ​​​​ട്ട​​​​മാ​​​​ണി​​​​ത്.

തേ​​​​ങ്ങ​​​യു​​​​ടെ വി​​​​ല​​​​യ​​​​ല്ല; തെ​​​​ങ്ങി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​ന​​​​മാ​​​​ണു പ്ര​​​​ധാ​​​​നം. കേ​​​​ര​​​​ള​​​​ത്തി​​​​ൽ നാ​​​​ളി​​​​കേ​​​​രാ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ അ​​​​ധി​​​​ക​​​​മി​​​​ല്ല. ഇ​​​​വ​​​​യു​​​​ണ്ടാ​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ തേ​​​​ങ്ങ​​​​യ്ക്കു കൂ​​​​ടു​​​​ത​​​​ൽ വി​​​​ല ല​​​​ഭി​​​ക്കൂ. സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന നാ​​​​ളി​​​​കേ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ഇ​​​തു നാ​​​​ല്പ​​​​തു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ ന​​​​മു​​​​ക്കു ക​​​​ഴി​​​​യ​​​​ണം. വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ണ്ട നി​​​​ര തീ​​​​ർ​​​​ച്ച​​​​യാ​​​​യും നാ​​​​ളിേ​​​​ക​​​​ര കൃ​​​​ഷി​​​​യെ ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കും. വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യെ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ഇ​​​​ന്ന​​​​ത്തെ രീ​​​​തി മാ​​​​റ​​​​ണം. വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ വി​​​​ലയി​​​​ടി​​​​ഞ്ഞാ​​​​ലും മ​​​​റ്റ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്തി​​​​യ വി​​​​ല കി​​​​ട്ടും. കേ​​​​ന്ദ്ര- സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ താ​​​​ങ്ങു​​​​വി​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട അ​​​വ​​​സ്ഥ​​​യു​​​മു​​​ണ്ടാ​​​വി​​​​ല്ല.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തെ​​​​ങ്ങി​​​​ല്ല

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തെ​​​​ങ്ങി​​​​ല്ല. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു തേ​​​​ങ്ങ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്താ​​​​ണ് അ​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത്. അ​​​​വി​​​​ട​​​​ത്തെ ഒ​​​​രു സ്വ​​​​കാ​​​​ര്യക​​​​ന്പ​​​​നി​​​​യാ​​​​യ സോ ​​​​ഡെ​​​​ലീ​​​​ഷ്യ​​​​സ് തേ​​​​ങ്ങാ​​​​പ്പാ​​​​ലി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം 65 വ്യ​​​​ത്യ​​​​സ്ത മൂ​​​​ല്യവ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണു നി​​​​ർ​​​​മി​​​​ച്ച് വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ക്കി​​​​യ​​​​ത്. വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ച തോ​​​​തി​​​​ൽ അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന ലോ​​​​റി​​​​ക് ആ​​​​സി​​​​ഡ്, മോ​​​​ണോ ലോ​​​​റി​​​​ൻ, സോ​​​​ഡി​​​​യം ലോ​​​​റ​​​​യി​​​​ൽ സ​​​​ൾ​​​​ഫേ​​​​റ്റ്, കാ​​​​പ്രി​​​​ക് ആ​​​​സി​​​​ഡ്, ഫാ​​​​റ്റി ആ​​​​ൽ​​​​ക്ക​​​​ഹോ​​​​ൾ, ഗ്ലി​​​​സൈ​​​​ഡ​​​​റു​​​​ക​​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ 99 ശ​​​​ത​​​​മാ​​​​നം പ​​​​രി​​​​ശു​​​​ദ്ധി​​​​യി​​​​ൽ വേ​​​​ർ​​​​തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത് ലോ​​​​കക​​​​ന്പോ​​​​ള​​​​ത്തി​​​​ൽ വി​​​​പ​​​​ണ​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. ഇതൊക്കെ ന​​​​മു​​​​ക്കും ക​​​​ഴി​​​​യ​​​​ണം. മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന​​​​യ്ക്കായി നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ചേ മ​​​​തി​​​​യാ​​​​കൂ. സ്വ​​​​കാ​​​​ര്യമേ​​​​ഖ​​​​ല​​​​യ്ക്ക് ഇ​​​​തി​​​​ൽ വ​​​​ലി​​​​യൊ​​​രു പ​​​​ങ്ക് വ​​​​ഹി​​​​ക്കാ​​​​നു​​​​ണ്ട്.

ഇ​​​​ന്ത്യ​​​​ക്കു നാ​​​​ളി​​​​കേ​​​​രോ​​​​ത്പാദ​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​ത്ത് മു​​​​ഖ്യ​​​​സ്ഥാ​​​​ന​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ങ്കി​​​​ലും മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണി​​​​യി​​​​ൽ ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. വെ​​​​ളി​​​​ച്ചെ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ മാ​​​​ത്രം ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ന് ഒ​​​​രു വ​​​​ർ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റാ​​​​ണ്. തെ​​​​ങ്ങ് ക​​​​ല്പ​​​​വൃ​​​​ക്ഷം​​​​ത​​​​ന്നെ. ഈ ​​​​വൃ​​​​ക്ഷ​​​​ത്തി​​​​ന്‍റെ മു​​​​ഴു​​​​വ​​​​ൻ ഭാ​​​​ഗ​​​​ങ്ങ​​​​ളും സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യും. ഒ​​​​രം​​​​ശം​​​​പോ​​​​ലും പാ​​​​ഴാ​​​​ക്കാ​​​​നി​​​​ല്ല. തെ​​​​ങ്ങി​​​​ന്‍റെ ഓ​​​​രോ ഭാ​​​​ഗ​​​​ത്തിന്‍റെയും വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന ഉ​​​​പ​​​​യോ​​​​ഗം ഓ​​​​രോ ദി​​​​വ​​​​സം ക​​​​ഴി​​​​യു​​​​ന്തോ​​​​റും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. തെ​​​​ങ്ങി​​​​ന്‍റെ അ​​​​ന​​​​ന്തസാ​​​​ധ്യ​​​​ത​​​​ക​​​​ളാ​​​​ണ് നാം ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത്.

കേ​​​​ര​​​​ളം പി​​​​ന്നി​​​ൽ

ഒ​​​​രുകാ​​​​ല​​​​ത്ത് വെ​​​​ളി​​​​ച്ചെ​​​​ണ്ണ എ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ൽ​​​​പ്പോ​​​​ലും ഹൃ​​​​ദ്രോ​​​ഗം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന കു​​​​പ്ര​​​​ച​​​​ാര​​​​ണം ന​​​​ട​​​​ത്തി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഇ​​​​ന്ന് വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ക​​​​രാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി വെ​​​​ർ​​​​ജി​​​​ൻ കോ​​​​ക്ക​​​​ന​​​​ട്ട് ഓ​​​​യി​​​​ലി​​​​ന്‍റെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​റ​​​​ക്കു​​​​മ​​​​തി വ​​​​ർ​​​​ധ​​​​ന 600 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.

നാ​​​​ളി​​​​കേ​​​​രോത്്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ത​​​​ട്ടി​​​​ച്ചു​​​​നോ​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ളം ഏ​​​​റെ പി​​​​ന്നി​​​​ലാ​​​​ണ്. ഒ​​​​രു ഹെ​​​​ക്ട​​​​റി​​​​ൽ​​​​നി​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര 17,485, ആ​​​​ന്ധ്ര 13,969, ത​​​​മി​​​​ഴ്നാ​​​​ട് 12,280 എ​​​ന്നി​​​ങ്ങ​​​നെ തേ​​​​ങ്ങ ഉ​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന 9,175 തേ​​​​ങ്ങ മാ​​​​ത്ര​​​​മാ​​​​ണ്. 2018-19ലെ ​​​​ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഏ​​​​താ​​​​ണ്ട് ഏ​​​​ഴ​​​​ര ല​​​​ക്ഷം ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്തു തെ​​​​ങ്ങു​​​​കൃ​​​​ഷി​​​​യു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ൽ പ​​​​തി​​​​നേ​​​​ഴ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും മൂ​​​​ന്നു കേ​​​​ന്ദ്രഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ധാ​​​​ന വി​​​​ള​​​​യാ​​​​ണ് തെ​​​​ങ്ങ്. ക​​​​ല്പ​​​​വൃ​​​​ക്ഷ​​​​മാ​​​​യ തെ​​​​ങ്ങ് ക​​​​ഴി​​​​ഞ്ഞ മൂ​​​​വാ​​​​യി​​​​രം വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ മ​​​​ണ്ണി​​​​ൽ ന​​​​ട്ടു​​​​വ​​​​ള​​​​ർ​​​​ത്തി​​​​വ​​​​രു​​​​ന്നു. ലോ​​​​ക നാ​​​​ളി​​​​കേ​​​​രവി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ഹി​​​​തം 31 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.

തെ​​​​ങ്ങുകൃ​​​​ഷി ക്ഷ​​​​യി​​​​ക്കുന്നു

നാ​​​​ളി​​​​കേ​​​​ര​​​​ത്തി​​​​ന്‍റെ നാ​​​​ട് എ​​​​ന്നാ​​​​ണ് കേ​​​​ര​​​​ളം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പ​​​​ക്ഷേ, ക​​​​ഴി​​​​ഞ്ഞ കു​​​​റേ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​ങ്ങുകൃ​​​​ഷി ക്ഷ​​​​യി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. നി​​​​ര​​​​വ​​​​ധി രോ​​​​ഗ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ തെ​​​​ങ്ങു​​​​ക​​​​ളെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. തെ​​​​ങ്ങി​​​​ന്‍റെ ടി​​​​ഷ്യു ക​​​​ൾ​​​​ച്ച​​​​ർ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ ഇ​​​​നി​​​​യും വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​മു​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. കേ​​​​രഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്തി​​​​യ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കേ​​​​ണ്ട​​​​ത് തെ​​​​ങ്ങി​​​​ന്‍റെ ടി​​​​ഷ്യു ക​​​​ൾ​​​​ച്ച​​​​ർ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​തി​​​​ലൂ​​​​ടെ രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ ശേ​​​​ഷി​​​​യു​​​​ള്ള​​​തും മി​​​​ക​​​​ച്ച മാ​​​​തൃ​​​​ഗു​​​​ണ​​​​മു​​​​ള്ള​​​തു​​​മാ​​​യ തൈ​​​​ക​​​​ൾ വ​​​​ൻ​​​​തോ​​​​തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​വും. നാ​​​​ളി​​​​കേ​​​​ര ഉ​​​​ത്പാ​​​​ദ​​​​ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇന്ന് ലോ​​​​ക നാ​​​​ളി​​​​കേ​​​​രദി​​​​നം ആ​​​​ച​​​​രി​​​​ക്കു​​​​ന്നു. ശോ​​​​ഭ​​​​ന​​​​മാ​​​​യ ഭാ​​​​വി​​​​ക്കും ജീ​​​​വി​​​​ത​​​​ത്തി​​​​നും​​​​വേ​​​​ണ്ടി നാ​​​​ളി​​​​കേ​​​​രക്കൃഷി എ​​​​ന്നതാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​മേ​​​​യം. ഇ​​​​ത് 24-ാമ​​​​ത്തെ ലോ​​​​ക നാളികേ​​​​ര ദി​​​​ന​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് ഈ ​​​​ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന് ഏ​​​​റെ പ്ര​​​​സ​​​​ക്തി​​​​യു​​​​ണ്ട്. കേ​​​​രവൃ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ന്തം നാ​​​​ടാ​​​​ണു കേ​​​​ര​​​​ളം. സം​​​​സ്ഥാ​​​​നം രൂ​​​​പം​​​​കൊ​​​​ണ്ട 1956ൽ ​​​​മൊ​​​​ത്തം 450 ല​​​​ക്ഷം ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്ത് തെ​​​​ങ്ങു​​​​കൃ​​​​ഷി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ന​​​​മ്മു​​​​ടെ പൂ​​​​ർ​​​​വി​​​​ക​​​​ർ തെ​​​​ങ്ങു വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച ശു​​​​ഷ്കാ​​​​ന്തി ഇ​​​​ന്നി​​​​ല്ല.

കേ​​​​ര​​​​ളീ​​​​യ​​​​രു​​​​ടെ നി​​​​ത്യ​​​​ജീ​​​​വി​​​​ത​​​​വു​​​​മാ​​​​യി ഇ​​​​ഴ​​​​പി​​​​രി​​​​യാ​​​​നാ​​​​വാ​​​​ത്ത​​​​വി​​​​ധം ബ​​​​ന്ധ​​​​മു​​​​ള്ള കാ​​​​ർ​​​​ഷി​​​​ക​​​​വി​​​​ള​​​​യാ​​​​ണ് തെ​​​​ങ്ങ്. തെ​​​​ങ്ങ് ജീ​​​​വ​​​​ന്‍റെ വൃ​​​​ക്ഷ​​​​മാ​​​​ണ്. നാ​​​​ടി​​​​ന്‍റെ ന​​​​ന്മ​​​​യു​​​​ടെ പ്ര​​​​തീ​​​​ക​​​​മാ​​​​യ തെ​​​​ങ്ങി​​​​നെ സ്നേ​​​​ഹി​​​​ക്കാ​​​​നും വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന നാ​​​​ളി​​​​കേ​​​​ര ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ശീ​​​​ല​​​​മാ​​​​ക്കാ​​​​നും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ക​​​​ട്ടെ ഈ ​​​​ദി​​​​നാ​​​​ച​​​​ര​​​​ണം.